കൊവിഡ് പ്രധിരോധത്തില്‍ വന്‍ വീഴ്ച; രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി

കൊവിഡ് പ്രധിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി. ലോക്ക് ഡൗണിന്‍റെ ആഘാതം ലഘൂകരിക്കുന്നതിലും, ടെസ്റ്റിംഗ് കിറ്റുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിലുമെല്ലാം വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. 12 കോടി ആളുകള്‍ക്ക് തൊഴില്‍നഷ്ടമുണ്ടായി. ഒരോ കുടുംബത്തിനും 7500 രൂപയെങ്കിലും നല്‍കണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്. ക്രിയാത്മകമായ സഹകരണം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി മോദിക്ക് നിരവധി തവണ താന്‍ കത്തെഴുതിയാതാനെന്നും, ഗ്രാമീണരുടേയും നഗരവാസികളുടെയും ദുരിതം ലഘൂകരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതാണെന്നും സോണിയ പറഞ്ഞു.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,393 ആയി. ആകെ മരണം 681 ആണ്. മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്തിലും രോഗികളുടെ എണ്ണം കൂടുകയാണ്. ഗുജറാത്തിൽ ഇതുവരെ 95 പേർ മരിച്ചു. ഡൽഹിയിൽ ഇന്നലെ 92 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മധ്യപ്രദേശിൽ വീണ്ടും ആരോഗ്യ പ്രവർത്തകർക്ക് നേരെ അക്രമമുണ്ടായി. ആരോഗ്യ പ്രവര്‍ത്തകാരെ കയ്യേറ്റം ചെയ്‌താല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടക്കാനും, വന്‍തുക പിഴയീടാക്കാനും കേന്ദ്രസര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. 

Contact the author

News Desk

Recent Posts

Web Desk 13 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More