തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം സര്‍ക്കാര്‍ അലവന്‍സ് നല്‍കും- മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍

റായ്പൂര്‍: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സംസ്ഥാനത്ത് തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസ അലവന്‍സ് നല്‍കുമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍. ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

ജഗദല്‍പൂരിലെ ലാല്‍ഭാഗ് പരേഡ് ഗ്രൗണ്ടില്‍ ദേശീയ പതാക ഉയര്‍ത്തിയതിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് ഭൂപേഷ് ഭാഗേല്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. റായ്പൂര്‍ വിമാനത്താവളത്തിന് സമീപം എയ്‌റോസിറ്റി സ്ഥാപിക്കല്‍, തൊഴിലാളികള്‍ക്കുളള ഭവന സഹായം, വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുളള പദ്ധതി തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ഭൂപേഷ് ഭാഗേല്‍ നടത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൊഴിലില്ലാത്ത യുവാക്കള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ (2023-24) എല്ലാ മാസവും തൊഴിലില്ലായ്മ അലവന്‍സ് നല്‍കും- മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ എത്ര രൂപയാണ് സര്‍ക്കാര്‍ നല്‍കുക എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിമാനത്താവളം നിലനില്‍ക്കുന്ന പ്രദേശത്തിന്റെ വാണിജ്യ വികസനത്തിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിന് സമീപം ഒരു എയ്‌റോ സിറ്റി വികസിപ്പിച്ചെടുക്കും. ചത്തീസ്ഗഡ് ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് ഭവനനിര്‍മ്മാണത്തിനായി അമ്പതിനായിരം രൂപ ഗ്രാന്‍ഡ് നല്‍കും.- ഭൂപേഷ് ഭാഗേല്‍ വ്യക്തമാക്കി. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More