സിനിമകളില്ലാതെ എന്ത് വിനോദം?- ബോളിവുഡിലെ ബഹിഷ്‌കരണ പ്രവണതയെക്കുറിച്ച് കരീനാ കപൂര്‍

കൊല്‍ക്കത്ത: ബോളിവുഡ് സിനിമകള്‍ക്കെതിരെ നടക്കുന്ന ബഹിഷ്‌കരണാഹ്വാനങ്ങളില്‍ പ്രതികരണവുമായി നടി കരീനാ കപൂര്‍. സിനിമകള്‍ ബഹിഷ്‌കരണം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതിനോട് താന്‍ ഒട്ടും യോജിക്കുന്നില്ലെന്ന് കരീനാ കപൂര്‍ പറഞ്ഞു. 'സിനിമകള്‍ ഇല്ലാതാവുകയാണെങ്കില്‍ ഞങ്ങള്‍ എങ്ങനെ നിങ്ങളെ രസിപ്പിക്കും. നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെ സന്തോഷവും ആസ്വാദനവുമുണ്ടാകും? സിനിമകളില്ലെങ്കില്‍ വിനോദത്തിന്റെ കാര്യം എന്താവും? എല്ലാവര്‍ക്കും ആവശ്യമുളള ഒന്നാണ് സിനിമ എന്നാണ് ഞാന്‍ കരുതുന്നത്'- കരീന പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു നടിയുടെ പ്രതികരണം.

ഷാറൂഖ് ഖാന്‍ ചിത്രം പഠാന്‍ സിനിമയിലെ ഗാനരംഗത്തിന്റെ പേരില്‍  ബഹിഷ്‌കരണാഹ്വാനങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് കരീനയുടെ പ്രതികരണം. ബേഷരം രംഗ് എന്ന ഗാനത്തില്‍ ദീപികാ പദുക്കോണ്‍ ധരിക്കുന്ന ബിക്കിനിയുടെ നിറം കാവിയാണെന്നും അത് തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് എന്നും ചൂണ്ടിക്കാട്ടിയാണ് തീവ്ര ഹിന്ദുത്വവാദികള്‍ സിനിമയ്‌ക്കെതിരെ ബഹിഷ്‌കരണാഹ്വാനം നടത്തുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആമിര്‍ ഖാനും കരീനാ കപൂറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ലാല്‍ സിംഗ് ചദ്ദയ്‌ക്കെതിരെയും ബഹിഷ്‌കരണാഹ്വാനം നടന്നിരുന്നു. ആമിര്‍ ഖാന്റെ ഭാര്യ 2015-ല്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ചിത്രം ബഹിഷ്‌കരിക്കാന്‍ ഹിന്ദുത്വവാദികള്‍ ആഹ്വാനം ചെയ്തത്.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More