ലക്നൗ: 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളിലും ബിജെപി പരാജയത്തിന്റെ രുചി അറിയുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 'അടുത്ത അമ്പത് വര്‍ഷവും സംസ്ഥാനം ഭരിക്കുമെന്ന് അവരുടെ നേതാവ് പറഞ്ഞു. എന്നാല്‍ ഇന്നവര്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ്. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ യുപിയിലെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ സന്ദര്‍ശിക്കണം. അവര്‍ എത്ര സീറ്റുകള്‍ നേടുമെന്ന് അദ്ദേഹത്തിന് അപ്പോള്‍ മനസിലാവും'- അഖിലേഷ് യാദവ് പറഞ്ഞു.
കസ്റ്റഡി മരണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കാനുളള പ്രമേയം ലഖ്നൗവില്‍ നടക്കുന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പാസാക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. 'ബിജെപി വിവേചനമാണ് കാണിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ബല്‍വന്ത് സിംഗിന്റെ കുടുംബത്തിന് ഒരുകോടി രൂപയും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്കാന് പ്രമേയം പാസാക്കുമോ? കസ്റ്റഡിയില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിന് ധനസഹായം നല്കാന് പ്രമേയം പാസാക്കണം'- അഖിലേഷ് യാദവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡിസംബര്‍ 12-ന് കാണ്പൂരില്വെച്ചാണ് വ്യവസായിയായ ബല്‍വന്ത് സിംഗ് പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെടുന്നത്. ഇരുപത്തിയേഴുകാരനായ ബല്‍വന്ത് സിംഗിന്റെ പോസ്റ്റ്മാര്‍ട്ടത്തില്‍ മുഖത്തും നെഞ്ചിലും കഴുത്തിലുമുള്‍പ്പെടെ 24-ഓളം മുറിവുകള്‍ കണ്ടെത്തിയിരുന്നു.