സുഭാഷ് ചന്ദ്രബോസ് ഇടതുപക്ഷക്കാരനായിരുന്നു- മകള്‍ അനിതാ ബോസ്‌

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കാനുളള ആര്‍എസ്എസിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി അദ്ദേഹത്തിന്റെ മകള്‍ അനിതാ ബോസ്. നേതാജി ഇടതുപക്ഷക്കാരനായിരുന്നു എന്നും ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവും സുഭാഷ് ചന്ദ്രബോസിന്റെ ആശയവും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവയാണെന്നും അനിതാ ബോസ് പറഞ്ഞു. പ്രത്യയശാസ്ത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍, രാജ്യത്തെ മറ്റേതൊരു പാര്‍ട്ടിയേക്കാളും കോണ്‍ഗ്രസിനോടാണ് നേതാജിക്ക് അടുപ്പമെന്നും അവര്‍ പറഞ്ഞു.

'ഹിന്ദു മതവിശ്വാസിയായിരുന്നിട്ടും നേതാജി എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്ന ആശയത്തെ ബിജെപിയും ആര്‍എസ്എസും പ്രതിഫലിപ്പിക്കുന്നില്ല. എല്ലാ മതവിഭാഗങ്ങളിലുമുളളവര്‍ പരസ്പരം സഹകരിക്കുന്നതിനെ ബോസ് അനുകൂലിച്ചിരുന്നു. നേതാജിയുടെ ആശയങ്ങളും നിലപാടുകളും ഉള്‍ക്കൊളളണമെന്ന് ആര്‍എസ്എസിന് തോന്നിയാല്‍ അത് നന്നായിരിക്കും. അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ ആശയങ്ങളോട് യോജിക്കുന്നവരായിരിക്കണം'- അനിതാ ബോസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേതാജിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്ത ഷാഹിര്‍ മിനാര്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുപരിപാടിയില്‍ മോഹന്‍ ഭാഗവത് സംസാരിക്കുമെന്ന് ആര്‍എസ്എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനിതാ ബോസിന്റെ പ്രതികരണം.

Contact the author

National Desk

Recent Posts

Web Desk 10 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More