ത്രിപുരയില്‍ സിപിഎം - കോണ്‍ഗ്രസ് സംയുക്ത റാലി നാളെ

അഗര്‍ത്തല: ഫെബ്രുവരി 16 നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യം സീറ്റ് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ നാളെ ഇരു പാര്‍ട്ടികളുടെയും സംയുക്ത നേതൃത്വത്തില്‍ റാലി നടക്കും. ഭരണഘടന സംരക്ഷിക്കുക, ജനാധിപത്യം പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മെഗാറാലി സംഘടിപ്പിച്ചിരിക്കുന്നത്. ഇരു പാര്‍ട്ടികളുടെയും കൊടികള്‍ വഹിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും കോണ്‍ഗ്രസ് എം എല്‍ എ സുദീപ് റോയ് ബര്‍മനും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റാലിയില്‍ ഇരു പാര്‍ട്ടി അണികള്‍ക്കു പുറമേ ബിജെപി വിരുദ്ധപക്ഷത്തു നിലയുറപ്പിച്ചിട്ടുള്ള മുഴുവന്‍ ജനങ്ങളെയും അണിനിരത്താനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. 

ബിജെപി 2018-ല്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രാഥമിക ജനാധിപത്യ അവകാശങ്ങള്‍ പോലും ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ഇനിയും ബിജെപിക്കെതിരെ അണിനിരന്നില്ലെങ്കില്‍ വോട്ടവകാശം പോലും നിഷേധിക്കപ്പെടുന്നിടത്തേക്ക് കാര്യങ്ങള്‍ നീങ്ങും. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഒന്നടങ്കം റാലിയില്‍ പങ്കെടുക്കണമെന്ന്  സി പി എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ആവശ്യപ്പെട്ടു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ അനുഭവം ജനങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ജാഗ്രതയുണ്ടാകുമെന്നും ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മന്‍ പറഞ്ഞു. 

ത്രിപുരയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന തിപ്ര മോത്ത പ്രസ്ഥാനവുമായും അതിന്റെ നേതാവ് പ്രത്യോദ് കിഷോര്‍ മാണിക്യദേബ് ബര്‍മനുമായും ചര്‍ച്ച നടത്തിയതായും വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചു. പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്ന തിപ്ര മോത്ത നിലപാടുമായി യോജിപ്പില്ല. എന്നാല്‍ ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പരമാവധി സ്വയംഭരണം നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചതായും നേതാക്കള്‍ അറിയിച്ചു. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള സി.പി.എം-കോണ്‍ഗ്രസ് നീക്കത്തെ അവര്‍ അംഗീകരിച്ചുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. 

Contact the author

National

Recent Posts

National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 4 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More