എല്‍ഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല- എം വി ശ്രെയാംസ് കുമാര്‍

തിരുവനന്തപുരം: എല്‍ഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രെയാംസ് കുമാര്‍. ഘടകകക്ഷി എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണനയോ അര്‍ഹമായ സ്ഥാനങ്ങളോ ലഭിച്ചില്ലെന്നും ഇക്കാര്യം എല്‍ഡിഎഫ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ശ്രെയാംസ് കുമാര്‍ പറഞ്ഞു. 'പലയിടങ്ങളിലും എല്‍ജെഡിയെ എല്‍ഡിഎഫ് നേതൃത്വം പരിഗണിച്ചില്ല. അര്‍ഹമായ സ്ഥാനങ്ങള്‍ നഷ്ടമായി. അതൊന്നും പൊതുവേദിയില്‍ പറയുന്നില്ല. മുന്നണിക്കകത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ് അവ. പരാതി നേതൃത്വത്തെ അറിയിക്കും'- ശ്രെയാംസ് കുമാര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം എല്‍ജെഡിയുടെ സംസ്ഥാന നേതൃയോഗം കണ്ണൂര് വെച്ച് നടന്നിരുന്നു. മുന്നണിക്കുളളില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനം. അതിനുപിന്നാലെയാണ് അതൃപ്തി പ്രകടമാക്കിയുളള ശ്രെയാംസ് കുമാറിന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജെഡിഎസുമായി മാത്രമല്ല ലയന ചര്‍ച്ചയെന്നും ശ്രെയാംസ് കുമാര്‍ പറഞ്ഞു. 'ആര്‍ജെഡി, ജെഡിയു നേതാക്കളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ജെഡിഎസുമായി ലയിക്കും. ആരുടെയും പടിവാതില്‍ക്കല്‍ കാത്തുനില്‍ക്കില്ല- ശ്രെയാംസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്നാണ് ജെഡിഎസ് സംസ്ഥാന ഭാരവാഹി യോഗം ചേരുന്നത്. തിരുവനന്തപുരത്തുവെച്ച് നടക്കുന്ന യോഗത്തില്‍ ജെഡിഎസ്-എല്‍ജെഡി ലയനമാണ് പ്രധാന അജണ്ട. ഇരുപാര്‍ട്ടികളുടെയും ദേശീയ നേതൃത്വത്തിന്റെ നിലപാടുകള്‍ അറിഞ്ഞതിനുശേഷമാകും അന്തിമ തീരുമാനമെടുക്കുക.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More