മുംബൈ: ഷാറൂഖ് ഖാന്-ദീപികാ പദുക്കോണ്‍ ചിത്രം പഠാന്റെ റിലീസിനായി കാത്തിരിക്കുകയാണ് ബോളിവുഡ്. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം റിലീസാവുന്ന ഷാറൂഖ് ഖാന് ചിത്രം എന്ന പ്രത്യേകതയും പഠാനുണ്ട്. ചിത്രം ജനുവരി 25-നാണ് പ്രദര്‍ശനത്തിനെത്തുന്നത്. പഠാനിലെ ആദ്യഗാനം 'ബേഷരം രംഗ്' പുറത്തിറങ്ങിയതിനുപിന്നാലെ ആര്‍എസ്എസ് സംഘപരിവാര്‍ അനുകൂലികള്‍ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവുമായി രംഗത്തെത്തിയിരുന്നു. ഗാനത്തിലെ ദീപികയുടെ ബിക്കിനിയുടെ കുങ്കുമ നിറമാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. ഷാറൂഖ് ഖാന് മകള്‍ക്കൊപ്പമിരുന്ന് ഈ സിനിമ കാണുമോ എന്ന് വെല്ലുവിളിച്ച് ബിജെപി നേതാവും മധ്യപ്രദേശ് സ്പീക്കറുമായ ഗിരീഷ് ഗൗതമും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, മകള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചിത്രം കണ്ട് വിമർശകർക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഷാറൂഖ് ഖാന്. റിലീസിനുമുന്നോടിയായുളള സ്പെഷ്യല്‍ സ്ക്രീനിംഗാണ് ഷാറൂഖ് ഭാര്യ ഗൗരി ഖാന്, മക്കളായ ആര്യന്, സുഹാന, അബ്രാം, സഹോദരി ഷെഹനാസ് ഖാന്, ഭാര്യാമാതാവ് സവിത ചിബ്ബര്‍ എന്നിവരോടൊപ്പം കണ്ടത്. ഷാറൂഖ് ഖാനും കുടുംബവും സിനിമ കാണാനെത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ അബ്രഹാം, ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സസ്പെന്‍സും ആക്ഷനും നിറഞ്ഞുനില്ക്കുന്ന ടീസറാണ് പുറത്തുവന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2018-ൽ പുറത്തിറങ്ങിയ സീറോയാണ് ഷാറൂഖ് ഖാന്റെതായി അവസാനം പുറത്തിറങ്ങിയ സിനിമ.