മോദി സർക്കാർ പ്രവര്‍ത്തിക്കുന്നത് ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരായി - സീതാറാം യെച്ചൂരി

മോദി സർക്കാർ പ്രവര്‍ത്തിക്കുന്നത് ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരായിട്ടാണെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസസഹായങ്ങൾ ഓരോന്നായി നിർത്തലാക്കുകയാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ. അതോടൊപ്പം, സാമൂഹിക ക്ഷേമ പദ്ധതികളിൽ വരുത്തുന്ന ഫണ്ട് വെട്ടികുറക്കലിനോടൊപ്പം ന്യൂനപക്ഷ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികളും നിർത്തലാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും സിതാറാം യെച്ചൂരി പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസസഹായങ്ങൾ ഓരോന്നായി നിർത്തലാക്കുകയാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശരാജ്യങ്ങളിൽ ഉന്നതപഠനത്തിനായി കൊടുത്തിരുന്ന ‘പഠോ പർദേശ്’ പദ്ധതി നിർത്തലാക്കിയതായി കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രാലയം ബാങ്കുകളെ അറിയിച്ചു. ഗവേഷകർക്കുള്ള മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ്, ഒന്ന് മുതൽ എട്ട് ക്‌ളാസുകളിലുള്ള വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പ്രീ-മെട്രിക് സ്‌കോളർഷിപ്പ് എന്നീ ആനുകൂല്യങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നത് നിർത്തലാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിൻറെ പുതിയ തീരുമാനം. 

നിർത്തലാക്കിയ ‘പഠോ പർദേശ്’ പദ്ധതി വഴി വിദേശപഠനത്തിനുള്ള വായ്പയിൽ സബ്സിഡി ലഭിച്ചിരുന്നു. വായ്പയുടെ 35% വനിതകൾക്കായി മാറ്റി വച്ചിരുന്നു. കാരണങ്ങളൊന്നും സൂചിപ്പിക്കാതെയാണ്  പദ്ധതി നിർത്തലാക്കിയാതായി കേന്ദ്രസർക്കാർ ബാങ്കുകളെ അറിയിച്ചത്. വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പദ്ധതികളിൽ വരുത്തുന്ന ഫണ്ട് വെട്ടികുറക്കലിനോടൊപ്പം ന്യൂനപക്ഷ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികളും നിർത്തലാക്കാനാണ് മോദി സർക്കാർ ശ്രമം. 

ഇത്തരം സമീപനങ്ങൾ വഴി ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ മാനിക്കാതെയുള്ള പ്രവർത്തനമാണ് മോദി സർക്കാർ നടത്തുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവെന്ന് വിശേഷിപ്പിച്ചുകൊണ്ട് ലോകത്തോട് അവതരിപ്പിക്കുന്ന മോദി സർക്കാർ എന്നാൽ ന്യൂനപക്ഷ വിരുദ്ധ പ്രവർത്തങ്ങളിലൂടെയും മറ്റ് പൗരാവകാശ ലംഘനങ്ങളിലൂടെയും രാജ്യത്തെ ജനാധിപത്യസംവിധാനത്തെ തകർക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More
Web Desk 4 hours ago
Social Post

പാമ്പുകള്‍ ഇല്ലാത്ത രാജ്യം

More
More
Web Desk 1 day ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 1 day ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 1 day ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 1 day ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More