ഡല്‍ഹി: വനിതാ ക്രിക്കറ്റ് ടീമിന് വിലക്ക് ഏര്‍പ്പെടുത്തിയ അഫ്ഗാനിസ്ഥാനെതിരെ നടപടിക്കൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി). മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ അഫ്ഗാനിസ്ഥാനെതിരെ നടപടിയെടുക്കുമെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ സി സി ഫുള്‍ മെംബര്‍ഷിപ്പ് ഉള്ള ഒരു രാജ്യത്തിന്റ വനിതാ ക്രിക്കറ്റ് ടീമിനെ ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കാനും ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ഉത്തരവാദിത്വം ഐ സി സിയ്ക്കുണ്ടെന്നും താലിബാന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ സി സി വക്താവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
താലിബാന് അഫ്ഗാനിസ്ഥാന് കീഴടക്കിയതിനാല്‍ ക്രിക്കറ്റ് ഭാവി അനിശ്ചിതാവസ്ഥയിലാണെന്ന് അഫ്ഗാന് വനിതാ ക്രിക്കറ്റ് താരം റോയ സമീം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ മോശമായ സാഹചര്യം മനസിലാക്കിയിട്ടും അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡ് തങ്ങളെ അവഗണിക്കുകയാണെന്നും ഞങ്ങള്‍ ലോകത്ത് ജീവിച്ചിരിപ്പില്ലായെന്ന നിലപാടാണ് ഐ സി സി സ്വീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഐ സി സി രംഗത്തെത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, കഴിഞ്ഞദിവസം അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഓസ്ട്രേലിയ പിന്മാറിയിരുന്നു. താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തതിനുപിന്നാലെ രാജ്യത്ത് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അഫ്ഗാനിസ്ഥാനെതിരായ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഏകദിന പരമ്പര ഉപേക്ഷിക്കുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്. താലിബാന്റെ ഭരണത്തില്‍ അഫ്ഗാനിസ്ഥാനിലെ വനിതാ ക്രിക്കറ്റ് ടീം നിര്‍ജ്ജീവമായതും കടുത്ത അതൃപ്തിക്ക് വഴിവെക്കുന്നുവെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.