കേരളാ സ്റ്റോറും ലിറ്ററേച്ചർ ഫെസ്റ്റിവലും - എസ് വി മെഹജൂബ്

'കേരളാ സ്റ്റോർ' എന്ന പേരിൽ ഞങ്ങളുടെ നാട്ടിൽ പണ്ടൊരു പലചരക്ക് കടയുണ്ടായിരുന്നു.'കേരളാ ' എന്ന പേരുകണ്ടിട്ട് അത് ഒരു സർക്കാർ സ്ഥാപനമാണ് എന്നായിരുന്നു കുട്ടിക്കാലത്ത് ഞാൻ കരുതിയിരുന്നത്. ആ കടയും കടക്കാരനും മരിച്ചുപോയി.

കേരളാ, ഭാരത്, ഇന്ത്യൻ തുടങ്ങിയ പേരുകളിട്ട് ആർക്കു വേണമെങ്കിലും സ്ഥാപനങ്ങളോ പ്രസിദ്ധീകരണശാലകളോ പച്ചക്കറിക്കടയോ പെയിൻറു പീടികയോ തുടങ്ങാം എന്ന് വ്യക്തമാക്കാനാണ് ഇത്രയും.

'Kerala literature Festival' - 'അഥവാ KLF എന്ന പേരിൽ കോഴിക്കോട്ട് വർഷാവർഷം നടക്കുന്ന സാഹിത്യോത്സവം', കേരളാ ചലച്ചിത്ര അക്കാദമി IFFK നടത്തുന്നതുപോലെ, കേരളാ സാഹിത്യ അക്കാദമി ഔദ്യോഗികമായി നടത്തുന്ന പരിപാടിയല്ല. തുടക്കത്തിൽ സൂചിപ്പിച്ച കേരളാ സ്റ്റോറുകാരന് തൻ്റെ കടയിലെ വില്പന രീതിയിൽ എന്തു സ്വതന്ത്ര്യമുണ്ടോ ആ സ്വാതന്ത്ര്യം Kerala literature Festival' നു മേൽ DC Books ന് ഉണ്ട് എന്നർത്ഥം." ആ session ഇങ്ങനെ വേണം ഈ session അങ്ങനെ വേണം" എന്നൊന്നും വലിയ വായിൽ തട്ടിവിടണ്ട. ഞാനും ഒരു സാഹിത്യകാര / കാരിയല്ലെ?! എന്നിട്ടെന്തുകൊണ്ട് എൻ്റെ പേര് വെച്ചില്ല?എന്നെ വിളിച്ചില്ല? എന്നിങ്ങനെ ഗർവ്വ് നടിച്ച് ഒരു ശീതസമര മനസ്സോടെ പുകഞ്ഞു നടക്കണ്ട. ക്യൂവിൽ നിൽക്ക്, സൗകര്യമുണ്ടെങ്കിൽ അടുത്ത തവണ വിളിക്കും - വിളിച്ചില്ലെന്നും വരാം. DC യാടാ പറയുന്നെ കത്തി താഴെയിട്.

ഇതുവരെ OK യല്ലെ? 

ആണെങ്കിൽ OKയ്ക്കകത്ത് അന്തർഭവിച്ചിരിക്കുന്ന ചില OKയല്ലായ്മകളെ കുറിച്ചും Ok യല്ലെങ്കിൽ OKയല്ലായ്മയ്ക്കകത്ത് അന്തർഭവിച്ചിരിക്കുന്ന ചില OK കളെ കുറിച്ചും സംസാരിച്ചു നോക്കാം.

സ്വകാര്യ പരിപാടിയാണെങ്കിൽ:

1.സാഹിത്യ അക്കാദമിയുടെ ചെയർമാൻ festival Director ആയിരിക്കുന്നത് ധാർമ്മികമായി ശരിയാണോ?

2. Budgetary allotment ആയി സർക്കാറിൽ നിന്ന് 20 ൽ പരം ലക്ഷവും ടൂറിസം, തദ്ദേശഭരണം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്ന് പിന്നെയും ലക്ഷങ്ങളും മറ്റാനുകൂല്യങ്ങളും പറ്റിയതിനുശേഷം നടത്തിപ്പുകാരുടെ മാത്രം താത്പര്യങ്ങൾ സംരക്ഷിക്കുന്നത് ശരിയാണൊ? ( സർക്കാർ ഫണ്ട് സ്വീകരിച്ചാൽ പിന്നെ സർക്കാരിൻ്റെയൊ മറ്റാരുടേയെങ്കിലുമൊ ഇംഗീതത്തിനനുസരിച്ച് പരിപാടി ക്യുറേറ്റ് ചെയ്യണം എന്ന അഭിപ്രായമില്ല. എന്നാൽ നടത്തിപ്പുകാരുടെ നിക്ഷിപ്ത താൽപര്യം മാത്രം സംരക്ഷിക്കപ്പെടുന്ന സ്ഥിതി ഉണ്ടാകരുത്. )

3. നടത്തിപ്പുകാർക്കും അവരുടെ ജീവനക്കാർക്കും പുറമെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന അറിയപ്പെടുന്നവരും അല്ലാത്തവരുമായ നൂറ് കണക്കിനാളുകളെ ഉൾകൊള്ളിച്ചുണ്ടാക്കിയ സബ് കമ്മിറ്റികളല്ലെ ഇത് നടത്തുന്നത്. സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി അവരെ അങ്ങനെ ഉപയോഗിക്കാൻ പാടുണ്ടൊ?

സ്വകാര്യപരിപാടിയല്ലെങ്കിൽ മുകളിൽ ചൂണ്ടിക്കാട്ടിയ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. അപ്പോൾ ഇത് പൊതുപരിപാടിയാണോ? എങ്കിൽ:

1. കേരളത്തിലെ ചെറു പ്രസാധകരെ മുഴുവൻ തഴഞ്ഞുകൊണ്ടുള്ള ഈ പരിപാടി ശരിയാണൊ?

2. ഇക്കഴിഞ്ഞ വർഷം മാത്യഭൂമി, ചിന്ത, ഒലീവ്, പ്രോഗ്രസ്, ഹരിതം, ഇൻസൈറ്റ്, ഗ്രീൻ, ഐ ബുക്സ്, പ്രസക്തി, കറൻ്റ്, ജ്ഞാനേശ്വരി, പ്രണതം, ഗ്രാംഷി, റെഡ് ചെറി തുടങ്ങി നിരവധിയായ പ്രസാധകർ ഇറക്കിയ പുസ്തകങ്ങൾ ഒരു സാഹിത്യോത്സവത്തിൽ പരിചയപ്പെടുത്തേണ്ടതല്ലെ?

3. അവാർഡിന് അന്തിമ പട്ടികയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട 10 പുസ്തകങ്ങളിൽ 7 ഉം DC യുടേതാകുന്നത് ശരിയാണെന്നാ?( ഇക്കാരണം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് സമിതിയിലുണ്ടായിരുന്ന Dileep Raj സംഘാടകർക്ക് തുറന്ന കത്തെഴുതി രാജി സമർപ്പിച്ചിട്ടുണ്ട്. link കമൻ്റ് ബോക്സിൽ)

ചോദ്യങ്ങൾ ഇഷ്ടം പോലെയുണ്ട്. കൂടുതൽ ചോദിക്കാത്തതിന് ചില രാഷ്ട്രീയ കാരണങ്ങളുണ്ട്.

1. എന്തൊക്കെ പരിമിതികളോടെയാണെങ്കിലും പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും എതിര് നിൽക്കാൻ പാടില്ല.

2. എല്ലാ വിഭജനങ്ങളേയും മറികടക്കുന്ന ഇത്തരം ഉത്സവങ്ങൾ അനിവാര്യമാണ്.

3. മതനിരപേക്ഷമായ സ്ഥലികൾ ഇല്ലാതാകുമ്പോഴാണ് പ്രതിലോമശക്തികളുടെ ഇറയത്തേക്ക് മനുഷ്യർ കയറിനിൽക്കുന്നത്. അതാണ് ഇന്ന് നാം ഉത്കണ്ഠപ്പെടുന്നിടത്തേക്ക് രാജ്യത്തിൻ്റെ രാഷ്ട്രീയ കാലാവസ്ഥയെ മാറ്റിമറിച്ചത്. അതുകൊണ്ട്

വിയോജിക്കാം, വിട്ടു നിൽക്കാനാവില്ല.

ജാഗ്രത വേണം

We shall overcome....

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Dr. Azad 5 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More