ബിജെപിക്ക് ദൗര്‍ബല്യങ്ങളുണ്ട്, അത് തിരിച്ചറിഞ്ഞ് നീങ്ങിയാല്‍ 2024 ല്‍ പരാജയപ്പെടുത്താം- അമര്‍ത്യാ സെന്‍

കൊല്‍ക്കൊത്ത: രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിക്ക് പല ദൗര്‍ബല്യങ്ങളുമുണ്ടെന്നും അത് കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ 2024 ലെ തെരഞ്ഞെടുപ്പില്‍ അവരെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നോബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യാ സെന്‍ പറഞ്ഞു. ബിജെപിക്ക് അനുകൂലമായ കുതിരപ്പന്തയമാണ് 2024 ല്‍ നടക്കാന്‍ പോകുന്നത് എന്നത് തെറ്റിദ്ധാരണയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ഡി എം കെ, തൃണമുല്‍ കോണ്‍ഗ്രസ്, തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ പങ്ക് നിര്‍ണ്ണായകമാകും. ഒരു പാര്‍ട്ടിക്കും ബിജെപിയെ തോപ്പിക്കാനാവില്ല എന്ന ധാരണ തീര്‍ത്തും തെറ്റാണ്-അമര്‍ത്യാ സെന്‍ പറഞ്ഞു.

ബിജെപി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി ചുരുക്കി. അവര്‍ ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുകയാണ്. ബിജെപിക്ക് ഒരു ബദല്‍ ഉണ്ടാകുക എന്നത് അനിവാര്യമാണ്. എന്നാല്‍ കോണ്‍ഗ്രസിന് അത് സാധിക്കുമോ എന്നത് സംശയമാണ്. അവര്‍ ഏറെ ദുര്‍ബലമാണ്. അവരെ എത്രത്തോളം ഒരാള്‍ക്ക് ആശ്രയിക്കാന്‍ പറ്റും എന്ന കാര്യത്തില്‍ സംശയമുണ്ട്. അതേസമയം ഒരു അഖിലേന്ത്യാ പരിപ്രേക്ഷ്യമുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണ് എന്നും അമര്‍ത്യാ സെന്‍ പി ടി ഐ ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ജനങ്ങള്‍ക്കിടയില്‍ ഒരഭിപ്രായം രൂപീകരിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. ജനതാദള്‍ യുനൈറ്റഡ്. സമാജ് വാദി പാര്‍ട്ടി, എന്‍ സി പി,  ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ശുഭോദര്‍ക്കമാണ്- അമര്‍ത്യാ സെന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 21 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More