തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ വര്‍ധന; മൂന്ന് ദിവസംകൊണ്ട് 560 രൂപ ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ മൂന്നുദിവസം കൊണ്ട് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ 560 രൂപയാണ് ഉയര്‍ന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇന്നലെ 160 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,600 രൂപയായി. സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. ഇതോടെ വിപണി വില 75 രൂപയായി.

2020 ആഗസ്റ്റ് 11- ന് 41,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. അതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ആഗോള സാമ്പത്തികമാന്ദ്യവും  പണപ്പെരുപ്പം ഉയർന്ന നിലവാരത്തില്‍ തുടരുന്നതുമാണ് സ്വര്‍ണവില കൂടാന്‍ കാരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെയുയരുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണം വാങ്ങികൂട്ടുന്നതും സ്വര്‍ണവില ഉയരുന്നതിന്‍റെ പ്രധാനകാരണമാണ്. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More