കുറവന്മാരുടെ പേരിലുളള അശ്ലീല നൃത്തം നിരോധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടില്‍ കുറവന്‍ കുറത്തിയാട്ടം നിരോധിച്ചു. മദ്രാസ് ഹൈക്കോടതിയാണ് കുറവന്‍ കുറത്തിയാട്ടം നിരോധിച്ച് ഉത്തരവിട്ടത്. കുറവ സമുദായത്തിന്റെ അനുമതിയോടെയല്ല നൃത്തരൂപത്തിന് അവരുടെ പേര് ഉപയോഗിക്കുന്നതെന്നും അശ്ലീലവും അപരിഷ്‌കൃതവുമായ ചേഷ്ടകള്‍ നിറഞ്ഞ നൃത്തമാണിതെന്നും ചൂണ്ടിക്കാട്ടി മധുര സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കുറവന്‍ കുറത്തിയാട്ടം ഇനിമുതല്‍ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കരുതെന്നും ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കംചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ആര്‍ മഹാദേവന്‍, ജസ്റ്റിസ് ജെ സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി.

ഇത്തരം നൃത്തവീഡിയോകളെക്കുറിച്ചുളള പരാതികള്‍ പൊതുജനങ്ങള്‍ക്ക് തെളിവുസഹിതം പോസ്റ്റ് ചെയ്യാനായി സൈബര്‍ ക്രൈം വകുപ്പ് പ്രത്യേക പോര്‍ട്ടലുണ്ടാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനൊപ്പം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വീഡിയോകള്‍ പരിശോധിച്ച് അവ സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് നീക്കംചെയ്യണമെന്നും കോടതി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തമിഴ്‌നാട്ടില്‍ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന നൃത്തരൂപമാണ് കുറവന്‍ കുറത്തിയാട്ടം. കുറവരുടെ പരമ്പരാഗത നൃത്തമെന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നുവെങ്കിലും ഇതിലെ നര്‍ത്തകര്‍ കുറവ വിഭാഗത്തിലുളളവരല്ല. അശ്ലീല ചേഷ്ടകള്‍ നിറഞ്ഞ നൃത്തം കുറവ സമുദായത്തെ അപമാനിക്കുന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായും സര്‍വ്വകലാശാല അധ്യാപകരായുമെല്ലാം സമൂഹത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് കുറവ വിഭാഗത്തില്‍നിന്നുളളവര്‍ എത്തുന്നുണ്ട്. നൃത്തരൂപത്തിലൂടെ സമുദായത്തിന് നല്‍കിയിരിക്കുന്ന പ്രതിച്ഛായ തെറ്റാണ് എന്നാണ് പരാതിക്കാരന്റെ ആരോപണം.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More