ജമ്മുകശ്മീരിന് സ്‌നേഹയാത്ര ആവശ്യമാണ്; ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും- ശിവസേന

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേന നേതാക്കള്‍. അടുത്തയാഴ്ച്ച ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കുന്ന പദയാത്രയില്‍ പങ്കെടുക്കുമെന്ന് ഉദ്ദവ് താക്കറെ വിഭാഗം എംപി സഞ്ജയ് റാവത്തും ജമ്മു കശ്മീരിലെ ശിവസേന യൂണിറ്റ് പ്രസിഡന്റ് മനീഷ് സാഹ്നിയും അറിയിച്ചു. വിദ്വേഷാന്തരീക്ഷം ഇല്ലാതാക്കാനും രാജ്യത്തെ ഒന്നിപ്പിക്കാനുമാണ് നെഹ്‌റു-ഗാന്ധി കുടുംബത്തിലെ യുവാവ് യാത്ര നടത്തുന്നതെന്നും യാത്രയില്‍ പങ്കെടുക്കുന്ന വിവരം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഒരുമയുടെ സന്ദേശം നല്‍കുന്ന ഭാരത് ജോഡോ യാത്രയെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം പടര്‍ത്തുന്നവര്‍ക്കുളള ഉചിതമായ മറുപടിയാണ് ഭാരത് ജോഡോ യാത്ര എന്നാണ് മനീഷ് സാഹ്നി അഭിപ്രായപ്പെട്ടത്. 'ഞങ്ങള്‍ ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യുകയും അണിചേരുകയും ചെയ്യും. നിരാശയുടെയും വെറുപ്പിന്റെയും കാലത്ത് സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം വഹിക്കുന്ന ഈ യാത്ര രാജ്യത്തിന്, പ്രത്യേകിച്ച് ജമ്മു കശ്മീരിന് വളരെ ആവശ്യമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനുശേഷം ദുരിതമനുഭവിക്കുകയാണ്. ജനാധിപത്യം പുനസ്ഥാപിക്കാനാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടുളള ജനങ്ങള്‍ കാത്തിരിക്കുന്നത്'- മനീഷ് സാഹ്നി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ പഞ്ചാബിലാണ് പര്യടനം നടത്തുന്നത്. ഏഴുദിവസത്തെ പര്യടനത്തിനുശേഷം യാത്ര ജമ്മു കശ്മീരിലേക്ക് പ്രവേശിക്കും. ശ്രീനഗറിലാണ് യാത്ര അവസാനിക്കുക.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More