സുധാകരൻ്റെ നിലപാടുകളോടുള്ള എതിർപ്പ് യുഡിഎഫിൽ ഒരുവിഭാഗം പ്രകടിപ്പിച്ചുതുടങ്ങി - എം വി ഗോവിന്ദന്‍

കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ്റെ നിലപാടുകളോടുള്ള എതിർപ്പ് യുഡിഎഫിൽ ഒരുവിഭാഗം പ്രകടിപ്പിച്ചുതുടങ്ങിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവർണറെ ഉപയോഗപ്പെടുത്തി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിച്ചപ്പോൾ കോൺഗ്രസ് പൂർണ പിന്തുണയാണ് നൽകിയത്. ഇതിനെതിരെ യുഡിഎഫിൽ ഭിന്നാഭിപ്രായമുണ്ടായി. ആർഎസ്എസിനെ സംരക്ഷിച്ചുവെന്ന കെ സുധാകരന്റെ വെളിപ്പെടുത്തലിലും കടുത്ത അതൃപ്തിയാണ് യുഡിഎഫിലെ ചില കക്ഷികൾക്കുണ്ടായതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

പൊതുവിഷയങ്ങളിലും മുന്നണിസംവിധാനത്തിന്റെ ഭാഗമായും യുഡിഎഫിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുകയാണ്. നിരവധി വിഷയങ്ങളിൽ കോൺഗ്രസിന്റെയും കെ സുധാകരൻ്റെയും നിലപാടുകളോടുള്ള എതിർപ്പ് യുഡിഎഫിൽ ഒരുവിഭാഗം പ്രത്യക്ഷമായി പ്രകടിപ്പിച്ചുതുടങ്ങി. 

ഗവർണറെ ഉപയോഗപ്പെടുത്തി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിച്ചപ്പോൾ കോൺഗ്രസ് പൂർണ പിന്തുണയാണ് നൽകിയത്. ഇതിനെതിരെ യുഡിഎഫിൽ ഭിന്നാഭിപ്രായമുണ്ടായി. ആർഎസ്എസിനെ സംരക്ഷിച്ചുവെന്ന കെ സുധാകരന്റെ വെളിപ്പെടുത്തലിലും കടുത്ത അതൃപ്തിയാണ് യുഡിഎഫിലെ ചില കക്ഷികൾക്കുണ്ടായത്. വിഴിഞ്ഞം സമരത്തെ വർഗീയച്ചുവയോടെ സമീപിക്കാൻ ശ്രമിച്ചപ്പോൾ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ് പ്രതിഷേധസ്വരവുമായി രംഗത്തെത്തിയത്. 

ഈ വിഷയങ്ങളിലെല്ലാം യുഡിഎഫിൽ പുകയുന്ന ഭിന്നതകളും പ്രതികരണങ്ങളും ഞങ്ങൾ കാണുന്നുണ്ട്. മുന്നണിപ്രവേശനത്തിന്റെ ഭാഗമാണിതെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഏതെങ്കിലും പാർടി എടുക്കുന്ന നിലപാടിനെ മുന്നണി പ്രവേശനത്തിന്റെ ഭാഗമായി കാണേണ്ടതില്ല. ഞങ്ങൾക്ക് വ്യക്തമായ മുന്നണി സംവിധാനവും രാഷ്ട്രീയവുമുണ്ട്‌. 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ അവർ ആസൂത്രണംചെയ്ത ഹിന്ദുത്വരാഷ്ട്ര പ്രഖ്യാപനത്തിലേക്കുള്ള നീക്കമാണ് നടത്തുക. ആർഎസ്എസിൻ്റെ ഫാസിസത്തെ ചെറുക്കാൻ കോൺഗ്രസിനാകുമെന്ന വിശ്വാസം അവർക്കുതന്നെയില്ല. ഓരോ സംസ്ഥാനത്തും ബിജെപിയിതര ശക്തികളുടെ ഐക്യമുണ്ടായാൽമാത്രമേ ബിജെപിയെ തറപറ്റിക്കാൻ കഴിയുകയുള്ളൂ.

ജനങ്ങൾ ഇടതുപക്ഷത്തെ വലിയ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് കാണുന്നതെന്ന് ഗൃഹസന്ദർശനവേളയിൽ വ്യക്തമാകുന്നുണ്ട്. തെറ്റുതിരുത്തി ഫലപ്രദമായ ഇടപെടലിലൂടെ മുന്നോട്ടുപോകാനുള്ള ഊർജമാണ് ജനങ്ങൾ നൽകുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More