പഴയ ഇടങ്ങള്‍ മാത്രം പോര, പുതിയ ഇടങ്ങളും വരട്ടെ- ഗീവര്‍ഗീസ് കൂറിലോസ്

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണം പാചകംചെയ്യാന്‍ ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി അറിയിച്ചതിനുപിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. 'പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, എല്ലാ 'ഇടത്തും' പുതിയ ഇടങ്ങള്‍ കൂടി വരട്ടെ' എന്നാണ് ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചത്. ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആശങ്കയുണ്ടാക്കിയെന്നും പുതിയ കാലത്തിന്റെ കലവറയില്‍ പഴയിടത്തിന്റെ സാന്നിദ്ധ്യം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പഴയിടം മോഹനന്‍ നമ്പൂതിരി താന്‍ കലോത്സവത്തിന് ഇനി ഭക്ഷണമുണ്ടാക്കില്ലെന്ന് അറിയിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുടര്‍ച്ചായി കലോത്സവത്തിന് ഭക്ഷണം പാചകംചെയ്യാന്‍ പഴയിടത്തിന് ടെന്‍ഡര്‍ നല്‍കുന്നതിനും വെജ് ഭക്ഷണം മാത്രം കൊടുക്കുന്നതിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമടക്കം നോണ്‍ വെജ് ഭക്ഷണം നല്‍കാത്തതിനെതിരെ രംഗത്തെത്തി. ഇതോടെയാണ് താന്‍ ഇനി കലോത്സവത്തിന് ഭക്ഷണം വിളമ്പില്ലെന്ന് പഴയിടം പ്രഖ്യാപിച്ചത്. 

അതേസമയം, അടുത്ത കലോത്സവം മുതല്‍ നോണ്‍ വെജ് ആഹാരം കലോത്സവത്തിന് ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നോണ്‍ വെജ് ഭക്ഷണം നല്‍കുന്നത് സംബന്ധിച്ച് കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴി വില്‍പ്പനയ്ക്ക് നിരോധനം

More
More
Web Desk 2 days ago
Keralam

ഇന്ത്യയിലെ വന്‍ നഗരങ്ങളേക്കാള്‍ ജീവിക്കാന്‍ മികച്ചത് കേരളത്തിലെ ഈ നഗരങ്ങള്‍ !

More
More
Web Desk 2 days ago
Keralam

ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുറക്കുന്നതിന് നിയമസഭയുടെ അംഗീകാരം

More
More
Web Desk 2 days ago
Keralam

ഉത്രാ കൊലക്കേസ് അന്വേഷണം പുസ്തകമാക്കി മുന്‍ ഡിജിപിയും മകനും

More
More
Web Desk 3 days ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 3 days ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More