ഇന്ത്യയിലെ വന്‍ നഗരങ്ങളേക്കാള്‍ ജീവിക്കാന്‍ മികച്ചത് കേരളത്തിലെ ഈ നഗരങ്ങള്‍ !

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവയെക്കാള്‍ മികച്ച ജീവിത നിലവാരമുള്ളത് തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കൊച്ചി എന്നിവടങ്ങളിലാണെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ്. പ്രധാനമായും സാമ്പത്തിക സാഹചര്യങ്ങള്‍, മനുഷ്യ മൂലധനം, ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നീ അഞ്ച് കാര്യങ്ങളില്‍ പഠനം നടത്തിയാണ് ഓക്സ്ഫഡ് ഇക്കണോമിക്സ് ലോകത്തിലെ മികച്ച 1000 നഗരങ്ങളെ ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കിയത്. 

കേരളത്തില്‍ ഇന്ത്യയിലെ മറ്റ് നഗരങ്ങളെക്കാള്‍ മികച്ച ജീവിത നിലവാരമുണ്ടെന്നാണ് പഠനം കണ്ടെത്തിയത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയും സാമ്പത്തിക തലസ്ഥാന നഗരമായ മുംബൈയും ഐടി ആസ്ഥാനമായ ബെംഗളൂരുവും പട്ടികയില്‍ കേരളത്തിലെ നഗരങ്ങളെക്കാള്‍ പിന്നിലാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

നഗരങ്ങളിലെ ജീവിത സൗകര്യം, ചുരുങ്ങിയ താമസ ചിലവ്, സാമ്പത്തിക - ആരോഗ്യ സ്ഥിതി, കുടിയേറി പാര്‍ക്കാനുള്ള ആകര്‍ഷണം, ഇന്റർനെറ്റ് ലഭ്യതയും സ്പീഡും, വിനോദ–സാംസ്കാരിക അവസരം എന്നിവയൊക്കെ കണക്കാക്കിയപ്പോള്‍ പട്ടികയില്‍ തിരുവനന്തപുരം - 748, കോട്ടയം - 753, തൃശൂര്‍ - 757, കൊച്ചി - 765, ഡല്‍ഹി - 838, ഹൈദരാബാദ് - 882, ബെംഗളൂരു - 847, മുംബൈ - 915 എന്നീ സ്ഥാനങ്ങളിലാണ്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ന്യൂയോര്‍ക്ക്‌ നഗരമാണ്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 2 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More