അഞ്ജലിയുടെ കുടുംബത്തിന് ധനസഹായം നല്‍കി ഷാറൂഖ് ഖാന്റെ എന്‍ജിഒ

ഡല്‍ഹി: ന്യൂഇയര്‍ ദിനത്തില്‍ സുല്‍ത്താന്‍പുരിയില്‍ കാറിടിച്ച് കൊല്ലപ്പെട്ട അഞ്ജലി സിംഗിന്റെ കുടുംബത്തിന് ധനസഹായവുമായി നടന്‍ ഷാറൂഖ് ഖാന്റെ എന്‍ജിഒ. ഷാറൂഖ് ഖാന്‍ ആരംഭിച്ച മീര്‍ ഫൗണ്ടേഷനാണ് അഞ്ജലിയുടെ കുടുംബത്തിന് ധനസഹായം കൈമാറിയത്. തുക എത്രയാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. അഞ്ജലിയുടെ അമ്മയുടെ തുടര്‍ചികിത്സ കണക്കാക്കിയാണ് സഹായം നല്‍കിയതെന്ന് മീര്‍ ഫൗണ്ടേഷന്‍ അധികൃതര്‍ വ്യക്തമാക്കി. 

ഷാറൂഖ് ഖാന്‍ പിതാവ് മീര്‍ താജ് മൊഹമ്മദ് ഖാന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച എന്‍ജിഒയാണ് മീര്‍ ഫൗണ്ടേഷന്‍. മീര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നേരത്തെയും നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അഞ്ജലി എന്ന ഇരുപതുകാരി ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനുവരി ഒന്നിന് പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെയാണ് അഞ്ജലി കൊല്ലപ്പെട്ടത്. അഞ്ജലിയുടെ സ്‌കൂട്ടറിലേക്ക് കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിച്ചുവീഴ്ത്തിയിട്ടും കാര്‍ നിര്‍ത്താതെ പന്ത്രണ്ട് കിലോമീറ്ററോളം അഞ്ജലിയെ വലിച്ചിഴച്ച് കൊണ്ടുപോയി. നാല്‍പ്പതിലധികം പരിക്കുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ ബിജെപി നേതാവടക്കം അഞ്ച് യുവാക്കളാണ് അറസ്റ്റിലായത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More