'ദൈവം പ്രാര്‍ത്ഥന കേട്ടില്ല'; ക്ഷേത്രങ്ങള്‍ തകര്‍ത്ത് ഇരുപത്തിനാലുകാരന്‍

ഇന്‍ഡോര്‍: ദൈവം തന്റെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കിയില്ലെന്നാരോപിച്ച് അമ്പലങ്ങള്‍ തകര്‍ത്ത് ഇരുപത്തിനാലുകാരന്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. തന്റെ പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടില്ലെന്നാരോപിച്ചാണ് യുവാവ് രണ്ട് ക്ഷേത്രങ്ങള്‍ തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. 'കുട്ടിക്കാലത്ത് ഒരു അപകടത്തില്‍ കണ്ണുകള്‍ക്ക് സാരമായ പരിക്കേറ്റു. ഇത് ഭേദമാകാനായി ദൈവത്തോട് ഒരുപാട് പ്രാര്‍ത്ഥിച്ചു. എന്നാല്‍ എന്റെ കണ്ണിന്റെ പരിക്ക് ഭേദമായില്ല. ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് അമ്പലങ്ങള്‍ തകര്‍ത്തത്' എന്നാണ് യുവാവിന്റെ വിശദീകരണം.

ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ (ഏതെങ്കിലും മതവിഭാഗങ്ങളെയോ വിശ്വാസങ്ങളെയോ അപമാനിക്കുന്നതിനും മതവികാരം വ്രണപ്പെടുത്തുന്നതിനുമായി പ്രവര്‍ത്തിക്കുക) പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചന്ദന്‍ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും വിഗ്രഹം അശുദ്ധമാക്കുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ട്. ഇയാളുടെ പിതാവ് ഒരു ചെറിയ ഹാര്‍ഡ് വെയര്‍ കട നടത്തുന്നയാളാണ്. വിഷയം അതീവഗൗരവമുളളതാണ്. അതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്'- അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രശാന്ത് ചൗബെ പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More