കാൻസർ സ്ഥിരീകരണം പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളിൽ

ഇന്ത്യയിൽ കാൻസർ സ്ഥിരീകരിക്കപ്പെടുന്നത് പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളിലാണെന്ന് 'ലാൻസെറ്റ് ഓങ്കോളജി' നടത്തിയ പഠനത്തില്‍ പറയുന്നു. ശാരീരിക പ്രത്യേകതകളുടെ പേരിലല്ല മറിച്ച് ലിം​ഗപരമായ വിവേചനം മൂലമാണ് പെൺകുട്ടികൾ രോഗസ്ഥിരീകരണത്തിൽ പിന്നിലായത് എന്നാണ് പ്രധാന കണ്ടെത്തല്‍.

0 മുതല്‍19 വയസ്സുവരെ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇന്ത്യയിലെ മൂന്നു കാൻസർ സെന്ററുകളിൽ നിന്നായി 2005 ജനുവരി ഒന്നുമുതൽ 2019 ഡിസംബർ വരെയുള്ള കണക്കുകളാണ് പഠനത്തിനായി ഉപയോ​ഗിച്ചത്. കൂടാതെ പിബിസിആർ എന്നു വിളിക്കുന്ന പോപ്പുലേഷൻ ബേസ്ഡ് കാൻസർ രജിസ്റ്ററിൽ നിന്നുള്ള കണക്കുകളും വിശകലനം ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചികിത്സയ്ക്ക് എത്തുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണമെടുത്താണ് പഠനം നടത്തിയത്. എല്ലായിടത്തും പെൺകുട്ടികളേക്കാൾ കൂടുതൽ ചികിത്സയ്ക്കെത്തിയത് ആൺകുട്ടികളാണെന്നാണ് കണ്ടെത്തല്‍. 

അതിനുള്ള പ്രധാന കാരണമായേക്കാവുന്നത് സമൂഹത്തിലെ ലിം​ഗവിവേചനമാണെന്ന് ലാൻസെറ്റ് ഓങ്കോളജി പറയുന്നു. ലിം​ഗാധിഷ്ടിതമായ ഈ അന്തരം ഏറ്റവുമധികം പ്രകടമായിട്ടുള്ളത് ന​ഗരപ്രദേശങ്ങളെ അപേക്ഷിച്ച് ​ഗ്രാമങ്ങളിലാണ്. വീടുകളിൽ നിന്ന് ചികിത്സാ കേന്ദ്രങ്ങളിലേക്കുള്ള ദൂരം 100 കിലോമീറ്ററിൽ അധികമാണെങ്കിലും ചികിത്സാചെലവ് അധികമാണെങ്കിലും ഈ പക്ഷപാതം വീണ്ടും കൂടുകയാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

Contact the author

News Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More