ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ നായ്ക്കുട്ടി എന്ന് വിളിച്ചതില്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. താന്‍ മുഖ്യമന്ത്രിയെ നായ്ക്കുട്ടി എന്ന് വിളിച്ചിട്ടില്ലെന്നും നായ്ക്കുട്ടികളെപ്പോലെ പെരുമാറരുത് എന്നാണ് പറഞ്ഞതെന്നും സിദ്ധരാമയ്യ പറഞ്ഞു. 'ദേശീയ നേതാക്കള്‍ക്കുമുന്നില്‍ സംസ്ഥാനത്തിന്റെ പുരോഗതിക്കായി ധൈര്യത്തോടെ സംസാരിക്കണമെന്നാണ് പറഞ്ഞത്. അവര്‍ ധൈര്യമുളളവരായിരിക്കണം. നായ്ക്കുട്ടികളെപ്പോലെയാവരുത് എന്നാണ് ഞാന്‍ പറഞ്ഞത്'- സിദ്ധരാമയ്യ പറഞ്ഞു.
'കര്‍ണാടക മുഖ്യമന്ത്രി ബസവരാണ് ബൊമ്മൈ മറ്റുളളവരുടെ ശക്തിയെക്കുറിച്ച് സംസാരിക്കുന്നയാളാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുന്നില്‍ സംസാരിക്കാന്‍ ധൈര്യമില്ലാത്ത ഭീരുവാണ് എന്നാണ് ഞാന്‍ പറഞ്ഞത്. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ച് വിവാദമുണ്ടാക്കുകയാണ്'- സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബസവരാജ് ബൊമ്മെ പ്രധാനമന്ത്രിക്കുമുന്നില്‍ നായ്ക്കുട്ടിയെപ്പോലെയാണ് പെരുമാറുന്നതെന്നും നരേന്ദ്രമോദിക്കുമുന്നില്നിന്ന് വിറയ്ക്കുമെന്നുമാണ് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞത്. സിദ്ധരാമയ്യയുടെ പ്രസ്താവന അദ്ദേഹത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണെന്നും താന്‍ സംസ്ഥാനത്തെ ജനങ്ങളോട് കൂറുളള വിശ്വസ്തനായ നായയാണെന്നുമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചത്.