ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്കാരം ഇന്ന്

വത്തിക്കാന്‍: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്കാരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചക്ക് 2 മണിക്ക് ശേഷമാണ് ചടങ്ങുകള്‍ ആരംഭിക്കുക. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പയാകും  മുഖ്യകാർമികത്വം വഹിക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മതനേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും. ബെനഡിക്ട് പാപ്പായുടെ താൽപര്യപ്രകാരം ചടങ്ങുകളെല്ലാം ലളിതമായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.

ബുധാനാഴ്ച വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ മൃതദേഹം സൈപ്രസ് മരത്തില്‍ നിര്‍മ്മിച്ച പെട്ടിയിലേക്ക് മാറ്റി. മാര്‍പാപ്പയെപ്പറ്റിയുള്ള ഹൃസമായ കുറിപ്പ്, അദ്ദേഹം മാര്‍പാപ്പ ആയിരുന്ന കാലത്ത് അടിച്ച നാണയങ്ങള്‍, അധികാര ചിഹ്നമായ പാലിയം തുടങ്ങിയവ പെട്ടിയില്‍ നിക്ഷേപിച്ചു. സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ഭൗതീക അവശിഷ്ടങ്ങള്‍ തിരികെ കൊണ്ടുവരും. തു​ട​ർ​ന്ന് പെ​ട്ടി മ​റ്റൊ​രു സി​ങ്ക് പെ​ട്ടി​ക്കു​ള്ളി​ലാ​ക്കും. പിന്നീട് ഓക്ക് മരം കൊണ്ട് നിര്‍മ്മിച്ച പെട്ടിയിലാക്കും. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം ഭൗ​തി​കാ​വ​ശി​ഷ്ട​ങ്ങ​ൾ ബ​സി​ലി​ക്ക​യു​ടെ താഴെയുള്ള ഗ്രോ​ട്ടോ​യി​ൽ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍റെ ശവകുടീരത്തില്‍ സ്ഥാപിക്കും. 

തിങ്കളാഴ്ച മുതൽ സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനത്തിനു വെച്ചിരിക്കുന്ന ഭൗതികദേഹത്തിൽ ലക്ഷങ്ങളാണ്  ആദരാഞ്ജലിയർപ്പിച്ചത്. ബുധനാഴ്ചമാത്രം 1.30 ലക്ഷത്തിലേറെപ്പേരാണ് സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയത്. ഡിസംബർ 31ന് രാവിലെ 9.35-ഓടെ വത്തിക്കാനിലെ മാറ്റെര്‍ എസ്‌ക്ലേഷ്യ ആശ്രമത്തില്‍ വെച്ചായിരുന്നു മാർപാപ്പയുടെ അന്ത്യം. കത്തോലിക്ക സഭയിലെ ഏറ്റവും പ്രായമേറിയ പാപ്പയായിരുന്നു ബെനഡിക്ട് പതിനാറാമന്‍. 2005ൽ മാ​ർ​പാ​പ്പയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ 78 വയസായിരുന്നു. മുൻഗാമിയായ ജോൺ പോൾ മാ‍‍ർപ്പാപ്പയുടെ വലം കയ്യായിരിക്കുകയും പിൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനാണ് ബെനഡിക്ട് പതിനാറാമന്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക് തലില്‍1927 ഏപ്രിൽ 16നായിരുന്നു ജനനം . 1951ൽ  ബെനഡിക്ട് പതിനാറാമന് വൈദീക പട്ടം ലഭിച്ചു. 1962ൽ  രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൊളോൺ ആ‍ർച്ച് ബിഷപ്പിന്‍റെ ഉപദേശകനായി. ഇക്കാലത്താണ് സഭയിലെ പരിഷ്കരണ വാദികളിലൊരാളായി പേരെടുത്തത്. 1977ൽ മ്യൂണിക് ആർച്ച് ബിഷപ്പായി. ഇതേ വർഷം തന്നെ കർദ്ദിനാളായും തിരഞ്ഞെടുക്കപ്പെട്ടു.1981 നവംബറിൽ കർദ്ദിനാൾ റാറ്റ്സിംഗർ വിശ്വാസ തിരുസംഘത്തിന്‍റെ പ്രീഫെക്ടായി. ജനന നിയന്ത്രണം, സ്വർവഗ്ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ എടുത്ത നിലപാടുകളിലൂടെയാണ് ബെനഡിക്ട് പതിനാറാമന്‍ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Contact the author

International Desk

Recent Posts

International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More