ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ പളളി ആക്രമണം; ബിജെപി ജില്ലാ പ്രസിഡന്റുള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

റായ്പൂര്‍: ചത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ കിസ്ത്യന്‍ പളളി തകര്‍ക്കുകയും തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപിയുടെ പ്രാദേശിക നേതാവുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ബിജെപി നാരായണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് രൂപ്‌സായ് സലാം, പവന്‍കുമാര്‍ നാഗ്, അതുല്‍ നേതാം, ദോമേന്ദ്ര യാദവ്, അങ്കിത് നന്തി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഐപിസി 153 (വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 147 (കലാപം സൃഷ്ടിക്കല്‍), 295 (ആരാധനാലയങ്ങള്‍ ആക്രമിക്കല്‍), 148 (മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കല്‍), 149 (നിയമവിരുദ്ധമായ സംഘംചേരല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാരായണ്‍പൂരില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ക്രിസ്ത്യന്‍ പളളിക്കുനേരേ ആക്രമണമുണ്ടായത്. പ്രദേശത്ത് ആദിവാസികളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നും അനധികൃതമായി പളളികള്‍ നിര്‍മ്മിക്കുന്നുവെന്നും ആരോപിച്ചാണ് അക്രമികള്‍ പളളി അടിച്ചുതകര്‍ത്തത്. ബിജെപി പ്രവര്‍ത്തകര്‍ യേശുക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയുമുള്‍പ്പെടെയുളള രൂപങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആക്രമണത്തില്‍ നാരായണ്‍പൂര്‍ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറുള്‍പ്പെടെ പത്തോളം പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിനുനേരേയും ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.

Contact the author

National Desk

Recent Posts

Web Desk 12 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More