നിയമങ്ങള്‍ ലംഘിച്ചു; നടന്‍ കിഷോറിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു

ഡല്‍ഹി: നടന്‍ കിഷോര്‍ കുമാറിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. സാമൂഹിക പ്രശ്നങ്ങളില്‍ വളരെ ക്രിയാത്മകമായി ഇടപെടുന്ന നടന്‍ ട്വിറ്ററിന്‍റെ നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് കമ്പനി ആരോപിക്കുന്നത്. സാമൂഹിക മാധ്യമത്തില്‍ വളരെ സജീവമായ കിഷോറിന്‍റെ ഏത് ട്വീറ്റാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്യാൻ കാരണമെന്നത് വ്യക്തമല്ല. ട്വിറ്ററിന്‍റെ ഈ നിലപാടിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കിഷോറിന്റെ ട്വിറ്റർ ഹാൻഡിൽ പുന:സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇലോൺ മസ്ക്കിനെ ടാഗ് ചെയ്തുള്ളതാണ് ആരാധകരുടെ മിക്ക ട്വീറ്റുകളും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കർഷക സമരത്തിന് പൂർണ്ണ പിന്തുണയുമായി നടൻ എത്തിയിരുന്നു. കൂടാതെ കശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തേയും പശു സംരക്ഷകരേയും കുറിച്ച് സായ് പല്ലവി നടത്തിയ പ്രസ്താവന വിവാദമായപ്പോഴും നടിയെ പിന്തുണച്ച് കിഷോര്‍ രംഗത്തെത്തിയിരുന്നു. അതേസമയം, 2022-ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം കാന്താരയിൽ ഫോറസ്റ്റ് ഓഫീസറായി മിന്നുന്ന പ്രകടനമാണ് കിഷോർ കാഴ്ചവെച്ചത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ നടന് കഴിഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More