അണ്ണാമലയുടെ നേതൃത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല; ബിജെപി നേതാവ് ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു

ചെന്നൈ: തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലയ്ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ബിജെപി നേതാവ് ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു. അണ്ണാമലയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഗായത്രി ആരോപിച്ചു. പാര്‍ട്ടിക്കുള്ളില്‍ സ്ത്രീകളോട് ബഹുമാനക്കുറവാണെന്നും അതിനാലാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും ഗായത്രി ട്വീറ്റ് ചെയ്തു.

'ബിജെപിയില്‍ നിന്നും രാജിവെക്കാന്‍ താന്‍ തീരുമാനിച്ചു. വളരെ മനോവിഷമത്തോടെയാണ് ഈ തീരുമാനമെടുത്തത്. എല്ലാ പാര്‍ട്ടിയിലെയും നേതാക്കള്‍ സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിക്കണം. ബിജെപിയില്‍ സ്ത്രീകളോട് ബഹുമാനമില്ല. താന്‍ രാജിവെക്കാന്‍ തീരുമാനിച്ചതിന്‍റെ പ്രധാനകാരണവും ഇതാണ്. സ്ത്രീകള്‍ക്ക് തുല്യാവകാശവും അവസരവും നല്‍കാന്‍ പാര്‍ട്ടി തയ്യാറാകണം' -ഗായത്രി രഘുറാം ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടിയുടെ കള്‍ച്ചറല്‍ വിഭാഗത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഗായത്രിയെ അടുത്തിടെയാണ് അണ്ണാമലെ സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയുടെ ഒബിസി സംസ്ഥാന നേതാവ് സൂര്യശിവ ന്യൂനപക്ഷ വിഭാഗം നേതാവ് ഡെയ്സിയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ ഗായത്രി പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അവരെ സസ്പെന്‍ഡ് ചെയ്തത്. 6 മാസത്തേക്കായിരുന്നു സസ്പെന്‍ഷന്‍. ബിജെപിക്കെതിരെ ആദ്യമായിട്ടല്ല ഗായത്രി രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന തമിഴ് സംഗമം പരിപാടിയിലേക്ക് ഗായത്രിയെ ക്ഷണിക്കതിരുന്നതിനെതിരെയും അവര്‍ രംഗത്തെത്തിയിരുന്നു. 

Contact the author

National Desk

Recent Posts

Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More