മന്ത്രിയെ അറസ്റ്റ് ചെയ്താല്‍ പീഡനത്തിനിരകളായ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടുവരും- പരാതിക്കാരിയായ കോച്ച്

ഡല്‍ഹി: ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗിനെ അറസ്റ്റ് ചെയ്താല്‍ പീഡനത്തിനിരകളായ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടുവരുമെന്ന് പരാതിക്കാരിയായ അത്‌ലറ്റിക്‌സ് കോച്ച്. തന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും പരാതിക്കാരി പറഞ്ഞു. ആഭ്യന്തരമന്ത്രി അനില്‍ വിജിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതിനുശേഷം എ എന്‍ ഐയോടായിരുന്നു യുവതിയുടെ പ്രതികരണം. 

'ഒരാള്‍ക്ക് എത്രകാലം നിശബ്ദയായിരിക്കാന്‍ സാധിക്കും? ശബ്ദമുയര്‍ത്തേണ്ട സമയം വന്നിരിക്കുന്നു. കായികമന്ത്രി എന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ശല്യംചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ശല്യം കാരണം സോഷ്യല്‍മീഡിയ തന്നെ ഉപേക്ഷിക്കേണ്ടിവന്നു'-പരാതിക്കാരി പറഞ്ഞു.

മുന്‍ ദേശീയ ഹോക്കി ടീം ക്യാപ്റ്റന്‍ കൂടിയായ സന്ദീപ് സിംഗ് നാഷണല്‍ ഗെയിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി. മറ്റ് വനിതാ കായിക താരങ്ങളോടും മന്ത്രി ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍, യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നുമാണ് സന്ദീപ് സിംഗ് പറയുന്നത്. 'എന്റെ പ്രതിച്ഛായ തകര്‍ക്കാനുളള ശ്രമമാണിത്. ഈ വ്യാജ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ കായിക വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്ക് കൈമാറുകയാണ്'-സന്ദീപ് സിംഗ് പറഞ്ഞു. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് യുവതിക്കെതിരെ പരാതി നല്‍കുമെന്നും സന്ദീപ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 9 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More