ബിഎസ്എഫിന്റെ സ്‌നിഫര്‍ നായ ഗര്‍ഭിണിയായി; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഡല്‍ഹി: ബിഎസ്എഫിന്റെ സ്‌നിഫര്‍ നായ ഗര്‍ഭിണിയായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി. നായ എങ്ങനെയാണ് ഗര്‍ഭിണിയായത് എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഷില്ലോങ്ങിലെ സൈനിക കോടതിയുടെ ഉത്തരവ്. ഡെപ്യൂട്ടി കമാന്‍ഡര്‍ റാങ്കിലുളള ഉദ്യോഗസ്ഥനാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.

ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വിന്യസിച്ച ലൈല്‍സി എന്ന നായയാണ് ഗര്‍ഭിണിയാവുകയും ഡിസംബർ അഞ്ചിന് മൂന്ന് കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തത്. അതീവ സുരക്ഷാമേഖലകളില്‍ വിന്യസിച്ചിരിക്കുന്ന നായ്ക്കള്‍ ഗര്‍ഭിണികളാവാന്‍ പാടില്ലെന്നാണ് ബിഎസ്എഫിന്റെ നിയമം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിഎസ്എഫിന്റെ വെറ്റിനറി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ മാത്രമാണ് നായ്ക്കളെ പ്രജനനം നടത്താന്‍ അനുവദിക്കുകയുളളു. ബിഎസ്എഫ് ക്യാംപിലും ബിഒപിയിലുമാണ് സാധാരണയായി സ്‌നിഫര്‍ നായ്ക്കളെ ഡ്യൂട്ടിക്ക് നിയോഗിക്കുക.

ഇവയെ പുറത്തേക്ക് തുറന്നുവിടാറില്ല. കനത്ത സുരക്ഷാ സംവിധാനമാണ് നായ്ക്കള്‍ക്കായി ഒരുക്കുക. നായ്ക്കളെ കൈകാര്യം ചെയ്യുന്നവര്‍ നിരന്തര ജാഗ്രത പാലിക്കണം. നായ ഗര്‍ഭിണിയായതില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായോ എന്നതടക്കമുളള കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ ഉത്തരവ്. 

Contact the author

National Desk

Recent Posts

National Desk 12 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 16 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More