മുംബൈ: ശിവസേന നേതാവ് ആദിത്യ താക്കറെയേയോ അദ്ദേഹത്തിന്റെ പിതാവും മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയേയോ ബിജെപിക്ക് ഭയമില്ലെന്ന് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. നിയമസഭയ്ക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും 32 വയസ്സുള്ള തന്നെ സംസ്ഥാന സര്‍ക്കാര്‍ ഭയക്കുകയാണ് എന്ന് ആദിത്യ താക്കറെ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അതിനോട് പ്രതികരിക്കവേയാണ് തങ്ങള്‍ നടത്തിയത് കുതിരക്കച്ചവടം തന്നെയാണ് എന്ന് സമ്മതിക്കുന്ന തരത്തില്‍ ദേവേന്ദ്ര ഫട്നാവിസ് സംസാരിച്ചത്.
''ആദിത്യ താക്കറെയെ എന്നല്ല അദ്ദേഹത്തിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയെ പോലും ഞങ്ങള്‍ക്ക് ഭയമില്ല. ഉദ്ദവിന്റെ മൂക്കിനു താഴെ നിന്നാണ് 50 എം എല്‍ എ മാരെ തട്ടിയെടുത്ത് ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കിയത്. മഹാരാഷ്ട്രാ കത്തുമെന്നാണ് അന്ന് ഭീഷണി മുഴക്കിയത്, എന്നാല്‍ ഒരു തീപ്പെട്ടി കൊള്ളിപോലും സംസ്ഥാനത്ത് അതിന്റെ പേരില്‍ കത്തിയിട്ടില്ല''- മുന്‍ മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇതേ രീതിയിലുള്ള പ്രസ്താവനയുമായി നേരത്തെ മുഖ്യമന്ത്രിയും കൂറുമാറ്റത്തിന് നേതൃത്വം കൊടുത്ത നേതാവുമായ എക്നാഥ് ഷിന്‍ഡേയും രംഗത്തെത്തിയിരുന്നു.