വിദ്വേഷ പ്രസ്താവന: പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ പരാതി

ഡല്‍ഹി: മുസ്ലിങ്ങളില്‍ നിന്നും രക്ഷനേടാന്‍ എല്ലാ ഹിന്ദുക്കളും വീടുകളില്‍ കത്തിയുടെ മൂര്‍ച്ച കൂട്ടിവെയ്ക്കണമെന്ന വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി എം പി പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ പരാതി. പ്രഗ്യാസിങ് ഠാക്കൂര്‍ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ച്  കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ തെഹ്സീന്‍ പൂനെവാലെയാണ് പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി.  പ്രഗ്യ സിങ് ഠാക്കൂര്‍ ജനപ്രതിനിധിയാണ്. ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. ഇത് രാജ്യത്തിന്‍റെ ഐക്യത്തെ തകര്‍ക്കുമെന്നും പ്രഗ്യാ സിങിനെതിരെ കേസ് എടുക്കണമെന്നും ജയറാം ട്വിറ്ററില്‍ കുറിച്ചു. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി പ്രഗ്യാ സിങ് ഠാക്കൂര്‍ വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എ അജയ് സിങും ആരോപിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കർണാടകയിലെ ശിവമോഗയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് പ്രഗ്യസിങ് വിദ്വേഷ പരാമര്‍ശം നടത്തിയത്. നിങ്ങള്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകേണ്ടി വരികയെന്ന് അറിയില്ല. എല്ലാവര്‍ക്കും സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ട്. നിങ്ങളുടെ വീടുകളില്‍ ആരെങ്കിലും അതിക്രമിച്ച് കടക്കാന്‍ നോക്കിയാല്‍ അവരെ പ്രതിരോധിക്കേണ്ടതുണ്ട്. നിങ്ങളെ ആക്രമിക്കുന്നവര്‍ ലൗവ്‌ ജിഹാദ് എന്നാ പരമ്പരാഗത സമ്പ്രദായം പിന്തുടരുന്നവരാണ്. ഒന്നും ചെയ്യാനില്ലെങ്കില്‍ ഇവര്‍ ലൗവ്‌ ജിഹാദിന് ഇറങ്ങിപുറപ്പെടുമെന്നുമാണ് പ്രഗ്യാ സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്.

Contact the author

National Desk

Recent Posts

Web Desk 13 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More