ഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയിംസിലെ സ്വകാര്യ വാര്‍ഡിലാണ് നിര്‍മല സീതാരാമനെ പ്രവേശിപ്പിച്ചത്. കേന്ദ്രമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, എന്ത് അസുഖത്തെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ കേന്ദ്രമന്ത്രാലയം തയ്യാറായിട്ടില്ല. എന്നാല്‍ പതിവ് ചെക്കപ്പിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.