ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വം കൊണ്ട് തോല്‍പ്പിക്കാനാവില്ല - സീതാറാം യെച്ചൂരി

ബിജെപിയുടെ  തീവ്രഹിന്ദുത്വത്തെ കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വം കൊണ്ട് തോല്‍പ്പിക്കാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തീവ്രഹിന്ദുത്വ വർഗീയതയെ മൃദുഹിന്ദുത്വം ഉപയോഗിച്ച് തോൽപ്പിക്കാനാകില്ല, മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയർത്തിമാത്രമേ അത് സാധിക്കുകയുള്ളൂവെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ആർഎസ്എസിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിനായി ബിജെപി സർക്കാർ ഗവർണർമാരെ ചട്ടുകമാക്കുകയാണ്. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം ഗവർണർമാരെ ഉപകരണമാക്കുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ശിഥിലമാക്കാനും അട്ടിമറിക്കാനുമാണ്  ഗവർണർമാരെ ഉപയോഗിക്കുന്നത്. 

സംസ്ഥാന സർക്കാരുകളെ കേന്ദ്ര ഏജൻസികളായ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ തുടർച്ചയാണ് ഗവർണർമാരെ ഉപയോഗിച്ചുള്ള ഇടപെടൽ. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയെയാകെ കാവിവൽക്കരിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ സർവകലാശാലകളെ തകർക്കാൻ നോക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്.

വിമർശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുകയെന്ന തന്ത്രമാണ് മറ്റൊരുഭാഗത്ത് കേന്ദ്രം പയറ്റുന്നത്. നൂറുകണക്കിനാളുകളെയാണ് യുഎപിഎ ഉൾപ്പെടെ ചുമത്തി വർഷങ്ങളായി ജയിലിലടച്ചിരിക്കുന്നത്. ഒരു കുറ്റംപോലും തെളിയിക്കാതെയാണ് ഇങ്ങനെ തടങ്കലിൽവച്ചിരിക്കുന്നത്. വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കും രക്ഷയില്ല. കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇതിന്റെ ഇരയാണ്‌.

കർഷകരെ കൃഷിഭൂമിയിൽനിന്ന്‌ ആട്ടിയോടിച്ച് കോർപ്പറേറ്റുകൾക്ക് തീറെഴുതാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിനായി കൊണ്ടുവന്ന കർഷക വിരുദ്ധ നിയമങ്ങൾ കർഷകപ്രക്ഷോഭത്തിനു മുന്നിൽ പിൻവലിച്ചെങ്കിലും പൂർണമായും കേന്ദ്രം പിൻമാറിയിട്ടില്ല. രാജ്യത്തെ 130 കോടി ജനങ്ങളിൽ 80 കോടിയും സൗജന്യ ഭക്ഷണമില്ലെങ്കിൽ ജീവിക്കാനാകില്ലെന്ന നിലയിലാണ്. ലോക പട്ടിണിനിരക്കിൽ ഇന്ത്യ അവസാന പത്ത് രാജ്യങ്ങളിലൊന്നായി.

ബിജെപി സർക്കാർ തീവ്ര ഹിന്ദുത്വവർഗീയ അജൻഡ അടിച്ചേൽപ്പിക്കുമ്പോൾ മൃദുഹിന്ദുത്വവുമായാണ് കോൺഗ്രസ് നീങ്ങുന്നത്. തീവ്രഹിന്ദുത്വ വർഗീയതയെ മൃദുഹിന്ദുത്വം ഉപയോഗിച്ച് തോൽപ്പിക്കാനാകില്ല, മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയർത്തിമാത്രമേ അത് സാധിക്കൂ.

സ. സീതാറാം യെച്ചൂരി

സിപിഐ എം ജനറൽ സെക്രട്ടറി

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 1 day ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 3 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 3 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 1 week ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More