താജ്മഹലിനും ആഗ്ര കോട്ടയ്ക്കും നോട്ടീസ് അയച്ച് യോഗി സര്‍ക്കാര്‍

ലഖ്നൌ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനും ആഗ്ര കോട്ടയ്ക്കും നോട്ടീസ് അയച്ച് യോഗി സര്‍ക്കാര്‍. താജ്മഹല്‍ വസ്തു നികുതിയും ജലബില്ലും അടയ്ക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കോടിയിലധികം രൂപ കുടിശ്ശികയായി നല്‍കണമെന്നാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് ലഭിച്ച നോട്ടീസില്‍ പറയുന്നത്. നിലവില്‍ മൂന്ന് നോട്ടീസുകളാണ് ലഭിച്ചിട്ടുള്ളത്. താജ്മഹലിന് രണ്ട് നോട്ടീസും ആഗ്ര ഫോട്ടിന് ഒരു നോട്ടീസുമാണ് ലഭിച്ചത്. അതേസമയം, ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നോട്ടീസ് ലഭിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയതാകാമെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

370 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. താജ്മഹലിന് നോട്ടീസ് അയച്ചിരിക്കുന്നത് ജലവിഭവ വകുപ്പില്‍ നിന്നാണ്. ഒരു കോടിരൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. സ്മാരകങ്ങള്‍ക്ക് ഇത്തരം നികുതികള്‍ ബാധകമല്ല. അതിനാല്‍ തെറ്റായ നടപടികള്‍ ഉദ്യോഗസ്ഥര്‍ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രണ്ട് രാജ് കുമാര്‍ പട്ടേല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

സ്മാരകങ്ങള്‍ക്ക് വസ്തു നികുതിയോ വീട്ടുനികുതിയോ ആവശ്യമില്ല. ഉത്തര്‍പ്രാദേശിലും മറ്റു സംസ്ഥാനങ്ങളിലും ഈ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ജല വിതരണ വകുപ്പ് മുന്‍പ് ഒരിക്കലും ഇത്തരമൊരു നോട്ടീസ് അയച്ചിട്ടില്ല. വാണിജ്യ ആവശ്യത്തിനുപയോഗിക്കുന്ന കണക്ഷനുകളും താജ്മഹലിനില്ല. താജ് സമുച്ചയത്തിനുള്ളില്‍ പരിപാലിക്കുന്ന പുല്‍ത്തകിടികള്‍ പൊതുസേവനത്തിന് മാത്രമുള്ളതാണ്. അതിന് കുടിശ്ശികയുടെ പ്രശ്‌നമില്ല,' എന്നും രാജ് കുമാര്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്മാരകങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More