'ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനില്‍ക്കില്ല'; പിഞ്ചുകുഞ്ഞുമായി നിയമസഭാ സമ്മേളനത്തിനെത്തി എന്‍സിപി എംഎല്‍എ

മുംബൈ: പിഞ്ചുകുഞ്ഞുമായി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി എന്‍സിപി എംഎല്‍എ സരോജ് അഹിരെ. രണ്ടരമാസം പ്രായമുളള കുഞ്ഞുമായാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എ എത്തിയത്. നാസിക്കില്‍നിന്നുളള എംഎല്‍എയാണ് സരോജ് അഹിരെ. നിയോജക മണ്ഡലങ്ങളുടെയും ജനങ്ങളുടെയും ആശങ്കകള്‍ ഉന്നയിക്കാനുളള സമയമാണ് ശീതകാല സമ്മേളനമെന്നും ജനങ്ങളോടുളള ഉത്തരവാദിത്തം പ്രധാനമാണെന്ന ബോധ്യം തനിക്കുണ്ടെന്നും സരോജ് അഹിജെ പറഞ്ഞു. 

കുഞ്ഞിനെ എംഎല്‍എ പക്ഷെ നിയമസഭാ ഹാളിനകത്തേക്ക് കൊണ്ടുപോയില്ല. സഭാ മന്ദിരത്തിലുളള പാര്‍ട്ടി ഓഫീസില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നിര്‍ത്തുകയായിരുന്നു. സരോജ് അഹിരെ കൈക്കുഞ്ഞുമായി നിയമസഭാ സമ്മേളനത്തിനെത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഞാന്‍ ഒരു അമ്മയാണ്. എന്നാല്‍, ഒരു കുഞ്ഞിന്റെ അമ്മ എന്നതിലുപരി, ഞാനൊരു ജനപ്രതിനിധി കൂടിയാണ്. എന്റെ മണ്ഡലത്തിന്റെ ആശങ്കകള്‍ ഉന്നയിക്കുക എന്നത് പ്രധാനമാണ്. ജനങ്ങളോടുളള ഉത്തരവാദിത്തം വലുതാണെന്ന ബോധ്യവും എനിക്കുണ്ട്. അതുകൊണ്ടാണ് കുഞ്ഞുമായി നിയമസഭാ സമ്മേളനത്തിനെത്തിയത്. കുഞ്ഞുളളതുകൊണ്ട് ഉത്തരവാദിത്തങ്ങളില്‍നിന്ന് മാറിനില്‍ക്കില്ല. എന്റെ കുടുംബാംഗങ്ങള്‍ എനിക്കൊപ്പം വന്നിട്ടുണ്ട്. ഞാന്‍ സഭയിലിരിക്കുമ്പോള്‍ കുഞ്ഞിനെ അവര്‍ നോക്കിക്കോളും'-സരോജ് അഹിജെ മാധ്യമങ്ങളോട് പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More