സവര്‍ക്കറുടെ ചിത്രം നിയമസഭയില്‍ സ്ഥാപിച്ച് കര്‍ണാടക സര്‍ക്കാര്‍; എതിര്‍ത്ത് പ്രതിപക്ഷം

ബംഗളുരു: കര്‍ണാടക നിയമസഭയ്ക്കുളളില്‍ വി ഡി സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ച് ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് സവര്‍ക്കറുടെ ചിത്രം അനാച്ഛാദനം ചെയ്തത്. മഹാത്മാ ഗാന്ധി, ഡോ. ബി ആര്‍ അംബേദ്കര്‍, സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, സ്വാമി വിവേകാനന്ദന്‍, സുഭാഷ് ചന്ദ്ര ബോസ്, ബസവണ്ണ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും നിയമസഭയ്ക്കുളളില്‍ സ്ഥാപിച്ചത്. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് സവര്‍ക്കറുടെ ചിത്രം സഭയ്ക്കുളളില്‍ സ്ഥാപിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.

കര്‍ണാടക നിയമസഭ ശൈത്യകാല സമ്മേളനം  ബെലഗാവി മന്ദിരത്തിലാണ് ചേരുന്നത്. സഭയ്ക്ക് പുറത്ത് പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സഭയില്‍ വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് സിദ്ധരാമയ്യ ചോദിച്ചു. സവര്‍ക്കറെക്കുറിച്ച് സംസ്ഥാന വ്യാപകമായി അവബോധം സൃഷ്ടിക്കുന്നതിനുളള പ്രചാരണത്തിന്റെ ഭാഗമായാണ് ഛായാചിത്രം സ്ഥാപിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടകയും മഹാരാഷ്ട്രയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെയാണ് കര്‍ണാടക സവര്‍ക്കറുടെ ചിത്രം നിയമസഭയില്‍ സ്ഥാപിച്ചത്. കര്‍ണാടകയും മഹാരാഷ്ട്രയും തമ്മിലുളള അതിര്‍ത്തി തര്‍ക്കത്തിന്റെ പ്രഭവകേന്ദ്രമായ ബെലഗാവിയുമായി സവര്‍ക്കര്‍ക്ക് ബന്ധമുണ്ട്. 1950-ല്‍ ബെലഗാവിയിലെ ബിന്‍ഡാല്‍ഗ സെന്‍ട്രല്‍ ജയിലില്‍ സവര്‍ക്കര്‍ നാലുമാസത്തോളം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുണ്ട്. അന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ലിഖായത്ത് അലി ഖാന്റെ ഡല്‍ഹി സന്ദര്‍ശനത്തിനെതിരെയുളള പ്രതിഷേധം തടയാനാണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. കുടുംബാംഗങ്ങള്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് സവര്‍ക്കറെ വിട്ടയക്കുകയായിരുന്നു. 

Contact the author

National Desk

Recent Posts

Web Desk 8 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More