ഹിന്ദുത്വ കോർപറേറ്റ്‌ കൂട്ടുകെട്ടിനെ തുറന്നു കാണിക്കണം - പ്രകാശ്‌ കാരാട്ട്

കർഷക- തൊഴിലാളി ഐക്യസമരം ശക്തമായി തുടരുന്നതിനൊപ്പം ഹിന്ദുത്വ കോർപറേറ്റ്‌ കൂട്ടുകെട്ടിനെ ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കണമെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌. കാർഷികമേഖലയിൽ നിലവിലുള്ള കൂട്ടായ്‌മ രാഷ്‌ട്രീയ പാർട്ടികളിലുമുണ്ടാവണം. സംയുക്ത പ്രക്ഷോഭം കർഷക- തൊഴിലാളി- രാഷ്‌ട്രീയ പാർടി ഐക്യമുന്നേറ്റമായി ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കർഷക- തൊഴിലാളി ഐക്യസമരം ശക്തമായി തുടരുന്നതിനൊപ്പം ഹിന്ദുത്വ കോർപറേറ്റ്‌ കൂട്ടുകെട്ടിനെ ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കണം. സംഘപരിവാറിന്റെ രാഷ്‌ട്രീയസമീപനവും തുറന്നുകാണിക്കണം. ഇടത്‌ ജനാധിപത്യ ബദലിന്‌ പ്രാധാന്യം നൽകണം. ചരിത്രത്തിലാദ്യമായി കേന്ദ്രസർക്കാരിനെതിരെയുള്ള കർഷക സമരം വിജയം കണ്ടതിന്റെ പശ്ചാത്തലത്തിൽ ഭാവി പ്രവർത്തനവും ബദൽ സമരങ്ങളും ശക്തമാക്കണം. 

മൂന്നു പതിറ്റാണ്ടായി രാജ്യത്ത്‌ നടപ്പാക്കുന്ന നവലിബറൽ നയസമീപനങ്ങളുടെ ഭാഗമായാണ്‌ രൂക്ഷമായ കാർഷിക പ്രതിസന്ധി ഉടലെടുത്തത്‌. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധനിയമങ്ങളുടെ അപകടാവസ്ഥ തിരിച്ചറിഞ്ഞാണ്‌ കർഷകരുടെ യോജിപ്പ്‌ ഉണ്ടായത്‌. മഹാപ്രക്ഷോഭത്തെത്ത തുടർന്ന്‌ കേന്ദ്രസർക്കാരിന്‌ കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടിവന്നു. എന്നിട്ടും കാർഷിക പ്രതിസന്ധി രൂക്ഷമാണ്‌. കൃഷിഭൂമിയും കാർഷിക ഉൽപ്പന്നങ്ങളും കുത്തകകൾക്ക്‌ കൈമാറുന്നത്‌ വ്യാപകമായി. വിവിധ സംസ്ഥാനങ്ങളിൽ നിലനിന്ന ഭൂപരിഷ്‌കരണ നിയമങ്ങൾ ഇല്ലാതാക്കിയാണ്‌   കുത്തകകൾക്ക്‌ കൃഷിയിടവും തുച്ഛവിലയ്‌ക്ക്‌ കർഷകരുടെ ഉൽപ്പന്നങ്ങളും  കൈമാറുന്നത്‌. 

കാർഷികമേഖലയിൽ നിലവിലുള്ള കൂട്ടായ്‌മ രാഷ്‌ട്രീയ പാർടികളിലുമുണ്ടാവണം. സംയുക്ത പ്രക്ഷോഭം കർഷക- തൊഴിലാളി- രാഷ്‌ട്രീയ പാർടി ഐക്യമുന്നേറ്റമായി ഉയരണം. വൈദ്യുതിമേഖലയിലെ സ്വകാര്യവൽക്കരണം കാർഷിക മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കും. ഈ സമരം കർഷകരുടെയും സാധാരണക്കാരുടെയുംകൂടി ആവശ്യമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ സമരങ്ങൾ ശക്തമാക്കണം.


Contact the author

Web Desk

Recent Posts

Web Desk 17 hours ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 2 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 2 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 6 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More