കാവിയുടുത്ത് കുതികാല്‍വെട്ടും ബലാത്സംഗവും വിദ്വേഷപ്രസംഗവും നടത്താം, സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല- പ്രകാശ് രാജ്‌

ചെന്നൈ: ഷാറൂഖ് ഖാന്‍ ചിത്രം പത്താനിലെ ദീപികാ പദുക്കോണിന്റെ വസ്ത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം നടത്തിയാലും വിദ്വേഷ പ്രസംഗം നടത്തിയാലും ഇല്ലാത്ത വിവാദമാണ് സിനിമയിലെ വസ്ത്രധാരണത്തെച്ചൊല്ലി നടക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താല്‍ കുഴപ്പമില്ല. കാവിയിട്ട് വിദ്വേഷ പ്രസംഗം നടത്തുന്നു,  എംഎല്‍എമാരെ പാര്‍ട്ടിയിലെത്തിക്കാന്‍ ഇടനിലക്കാരാവുന്നു. കാവിവസ്ത്രം ധരിച്ച സന്യാസിമാര്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നു. എന്നാല്‍, സിനിമയിലെ വസ്ത്രധാരണമാണ് പ്രശ്‌നമാകുന്നത്. പ്രതിഷേധക്കാര്‍ ഇന്‍ഡോറില്‍ ഷാറൂഖ് ഖാന്റെ കോലം കത്തിക്കുന്നു. പത്താന്‍ നിരോധിക്കണമെന്നാണ് അവരുടെ ആവശ്യം'- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. #Justasking എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

പത്താന്‍ സിനിമയിലെ ആദ്യ വീഡിയോ ഗാനമായ 'ബേഷരം രംഗ്' കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനത്തില്‍ ദീപിക കാവി നിറത്തിലുളള ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് സംഘപരിവാര്‍ അനുകൂലികള്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി പ്രതിഷേധിച്ചത്. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ദീപികയുടെ വസ്ത്രധാരണത്തിലും ഗാനരംഗങ്ങളിലും മാറ്റം വരുത്തണം. അല്ലെങ്കില്‍ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കില്ല എന്നാണ് നരോത്തം മിശ്രയുടെ മുന്നറിയിപ്പ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More