മഹാത്മാഗാന്ധിയുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

ജയ്പൂര്‍: മഹാത്മാഗാന്ധിയുമായി താരതമ്യപ്പെടുത്താന്‍ താന്‍ അര്‍ഹനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദ്ദേഹം മഹാനായ വ്യക്തിയായിരുന്നെന്നും ഗാന്ധിജിയുടെ പേരിനൊപ്പം ഒരിക്കലും തന്റെ പേര് ചേര്‍ത്ത് വയ്ക്കരുതെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഇന്ത്യയ്ക്കായി ചെയ്ത കാര്യങ്ങള്‍ എല്ലാ യോഗങ്ങളിലും ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും താരതമ്യപ്പെടുത്തിയുളള കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് ദോത്തസാരയുടെ പ്രസ്താവനയോടായിരുന്നു രാഹുലിന്റെ പ്രതികരണം. 

'ദോത്തസാരാജീ എന്നെ മഹാത്മാഗാന്ധിയുമായി താരമത്യം ചെയ്തു. ഇത് തികച്ചും തെറ്റാണ്. ഞങ്ങള്‍ ഒരേതലത്തിലുളള വ്യക്തികളല്ല. അദ്ദേഹം മഹാനായ വ്യക്തിയായിരുന്നു. അദ്ദേഹം തന്റെ ജീവിതകാലം മുഴുവന്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി. പത്തുപന്ത്രണ്ട് വര്‍ഷം ജയിലില്‍ കിടന്നു. അദ്ദേഹത്തെപ്പോലെയാവാന്‍ ആര്‍ക്കും സാധിക്കില്ല. ഒരിക്കലും ഗാന്ധിയുടെ പേരിനൊപ്പം എന്റെ പേര് ചേര്‍ത്തുവയ്ക്കരുത്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്‍കാല നേട്ടങ്ങളുടെ സ്തുതിപാടകരാവരുതെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു. 'രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയുമെല്ലാം എന്താണ് ചെയ്തത്? അവര്‍ രാജ്യത്തിനായി ഒരുപാട് നന്മകള്‍ ചെയ്തു. രക്തസാക്ഷികളായി. മഹാത്മാഗാന്ധിയും സര്‍ദാര്‍ വല്ലഭ് ഭായ്പട്ടേലും ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം എല്ലാ പാര്‍ട്ടി യോഗങ്ങളിലും പറയേണ്ട കാര്യമില്ല. നമ്മള്‍ എന്താണ് രാജ്യത്തിനായി ചെയ്യാന്‍ പോകുന്നത് എന്നാണ് പറയേണ്ടത്. ജനങ്ങള്‍ക്കായി നമ്മള്‍ എന്തുചെയ്യും എന്നാണ് നാം ചിന്തിക്കേണ്ടത്'- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More