ബച്ചന്റെ ഉയരമെനിക്കില്ല, മന്ത്രി പറഞ്ഞതില്‍ വിഷമവുമില്ല- ഇന്ദ്രന്‍സ്

കൊച്ചി: നിയമസഭയില്‍ മന്ത്രി വി എന്‍ വാസവന്‍ നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍  ഇന്ദ്രന്‍സ്. മന്ത്രിയുടെ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും എന്തും പറയാനുളള സ്വാതന്ത്ര്യമുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു. 'മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമമൊന്നുമില്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയുമില്ല. അത് സത്യമല്ലേ. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉളളത് ഉളളതുപോലെയല്ലേ പറയേണ്ടത്. എനിക്ക് ബോഡി ഷെയ്മിംഗായി ഒന്നും തോന്നിയില്ല. ഞാന്‍ എന്താണ് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്'- ഇന്ദ്രന്‍സ് പറഞ്ഞു.

അമിതാഭ് ബച്ചന്റെ ഉയരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിനെപ്പോലെയായി എന്നാണ് മന്ത്രി വി എന്‍ വാസവന്‍  നിയമസഭയില്‍ പറഞ്ഞത്. 2022-ലെ കേരളാ സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോഴായിരുന്നു വി എന്‍ വാസന്റെ പരാമര്‍ശം. 'പാര്‍ട്ടികള്‍ ക്ഷീണിച്ച കാര്യമെടുത്താല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തില്‍നിന്ന് നിങ്ങള്‍ക്ക് (കോണ്‍ഗ്രസി്) ഭരണം കൈമാറുകയായിരുന്നു. ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായി. ഹിമാചല്‍പ്രദേശില്‍ അധികാരം കിട്ടിയപ്പോള്‍ രണ്ടുചേരിയായി മുഖ്യമന്ത്രിയുടെ മുന്നില്‍നിന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്.  ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തിലെത്തി'-എന്നാണ് വി എന്‍ വാസവന്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മന്ത്രിയുടെ പരാമര്‍ശം ബോഡി ഷെയ്മിങ്ങാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍വെച്ച് ചൂണ്ടിക്കാട്ടി. മന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ മന്ത്രി പരാമര്‍ശം പിന്‍വലിക്കുകയും സഭാരേഖകളില്‍നിന്ന് നീക്കംചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു. മന്ത്രിയുടെ പരാമര്‍ശം സഭാരേഖകളില്‍നിന്ന് നീക്കംചെയ്തതായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More