അംബേദ്കറെ അപമാനിച്ചു; ബിജെപി മന്ത്രിക്കുനേരേ മഷിയേറ്

പൂനെ: മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ ചന്ദ്രകാന്ത് പാട്ടീലിനുനേരെ മഷിയേറ്. ഡോ. ബി ആര്‍ അംബേദ്കറെയും സാമൂഹ്യ പരിഷ്‌കര്‍ത്താവ് ജ്യോതിബ ഫൂലെയെയും അധിക്ഷേപിച്ചെന്നാരോപിച്ചാണ് മന്ത്രിക്കുനേരേ മഷിയെറിഞ്ഞത്. പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡില്‍വെച്ചായിരുന്നു മന്ത്രിക്കെതിരായ പ്രതിഷേധം. ചന്ദ്രകാന്ത് പാട്ടീലിനുനേരേ മഷിയെറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പിംപ്രി ചിഞ്ച്‌വാഡ് പൊലീസ് കമ്മീഷണര്‍ അങ്കുഷ് ഷിന്‍ഡെ പറഞ്ഞു. 

അംബേദ്കറും ഫുലെയും സ്‌കൂളുകള്‍ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ ഗ്രാന്‍ഡ് ആവശ്യപ്പെട്ടില്ലെന്നും അവര്‍ ഭിക്ഷ യാചിച്ചാണ് സ്‌കൂളുകള്‍ നിര്‍മ്മിച്ചതെന്നുമാണ് മന്ത്രി പറഞ്ഞത്. ഭിക്ഷാടനം എന്ന വാക്കുപയോഗിച്ചതാണ് വിവാദങ്ങള്‍ക്കുകാരണമായത്. മന്ത്രി പൂനെയില്‍ എത്തിയപ്പോള്‍തന്നെ ചിലയാളുകള്‍ അദ്ദേഹത്തിന്റെ വാഹനത്തിനുനേരേ കരിങ്കൊടി കാണിച്ചിരുന്നു. തുടര്‍ന്നാണ് മഷിയേറുണ്ടായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിംപ്രിയില്‍ മന്ത്രിക്കുനേരേ നടന്ന പ്രതിഷേധത്തെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അപലപിച്ചു. ചന്ദ്രകാന്ത് പാട്ടീലിനുനേരേയുണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമാണെന്നും പാട്ടീലിന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഫട്‌നാവിസ് പറഞ്ഞു. അംബേദ്കര്‍ സര്‍ക്കാര്‍ സഹായമില്ലാതെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചതെന്നാണ് ചന്ദ്രകാന്ത് പാട്ടീല്‍ പറയാന്‍ ഉദ്ദേശിച്ചതെന്നും വാക്കുകള്‍ മാറിപ്പോയതാവാമെന്നും ദേവേന്ദ്ര ഫട്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 21 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More