സൂപ്പര്‍ ഡാന്‍സുമായി അജിത്തും മഞ്ജു വാര്യറും; 'തുണിവി'ലെ ആദ്യ ഗാനം പുറത്തിറങ്ങി

ചെന്നൈ: അജിത്ത് നായകനായി എത്തുന്ന 'തുണിവി'ലെ ആദ്യഗാനം പുറത്തിറങ്ങി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുണിവ്. എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. നായികയായി എത്തുന്നത് മലയാളത്തിന്‍റെ പ്രിയ നായിക മഞ്ജു വാര്യറാണ്. അനിരുദ്ധ് രവിചന്ദര്‍ , വൈശാഖ്, ജിബ്രാൻ എന്നിവരാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബോണി കപൂറാണ് സിനിമ നിര്‍മ്മിക്കുന്നത്. തിയറ്റര്‍ റീലിസീന് ശേഷം നെറ്റ്ഫ്ലിക്സില്‍ ചിത്രം സ്‍ട്രീം ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 

അതേസമയം, വിജയ് ചിത്രം 'വാരിസും', 'തുണിവും' ഒരേ ദിവസമാണ് തിയേറ്ററുകളിൽ എത്തുന്നത്. നീണ്ട കാലയളവിന് ശേഷമാണ് വിജയ്, അജിത് ചിത്രങ്ങൾ പൊങ്കലിന് തമിഴ് നാട്ടിൽ ഏറ്റുമുട്ടുന്നത്. നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുണിവ്. അജിത്തിന്റെ പുതിയ പ്രോജക്ട് ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്കര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്‌. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 2 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 6 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More