മതവും ജാതിയും നോക്കിയല്ല കൊവിഡ് പിടിപെടുന്നത്: പ്രധാനമന്ത്രി മോദി

കൊവിഡ് -19 മഹാമാരി എല്ലാവരേയും ഒരുപോലെയാണ് ബാധിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമിക്കുന്നതിനു മുൻപു അത് നമ്മുടെ വംശം, മതം, നിറം, ജാതി, ഭാഷ, അതിർത്തി എന്നിവ നോക്കാറില്ല. അതുകൊണ്ടുതന്നെ ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നൽകിയായിരിക്കണം പ്രതികരിക്കേണ്ടത് എന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഡല്‍ഹിയില്‍ തബ്ലീഗ് ജമാഅത്ത് നടത്തിയ സമ്മേളനത്തിലൂടെയാണ് ഇന്ത്യയിലാകെ രോഗം പടര്‍ന്നതെന്നും, മുസ്ലിം സമുദായമാണ് അതിന്റെ ഉത്തരവാദികളെന്നും പറഞ്ഞുകൊണ്ട് ഒരു വിഭാഗം ആളുകള്‍ വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ടിരിക്കെയാണ് സാമുദായിക സൗഹാര്‍ദ്ദത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രധാനമന്ത്രി പ്രതികരിച്ചത് എന്നത് ശ്രദ്ധേയമാണ്.

കൊവിഡ് പരിശോധനയ്ക്കു ശേഷം മാത്രമേ മുസ്‌ലിം രോഗികളെ പ്രവേശിപ്പിക്കൂ എന്നു പത്രങ്ങളിൽ പരസ്യം നൽകിയതിനെതിരെ ഉത്തര്‍ പ്രദേശില്‍ കേസുണ്ട്. മറ്റൊരു ആശുപത്രി മതംനോക്കി രോഗികളെ വാര്‍ഡുകളായി തിരിച്ചതും വിവാദമായിരുന്നു. വാട്സ്ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ പല തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. 'മുൻ ചരിത്രത്തിൽ നിന്നു വ്യത്യസ്തമായി, ലോകമാകെ ഒരുമിച്ച് ഒരു പൊതുവെല്ലുവിളിയെ നേരിടുകയാണ്. ഒത്തൊരുമയായിരിക്കും നമ്മുടെ ഭാവി' എന്നും മോദി പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 13 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More