സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്കും മാന്യരായ മനുഷ്യര്‍ക്കും വോട്ടുചെയ്യുക- മനീഷ് സിസോദിയ

ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബിജെപിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ജനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ടെന്നും മനീഷ് സിസോദിയ പറഞ്ഞു. സത്യന്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്കും മാന്യരായ മനുഷ്യര്‍ക്കുമാണ് ജനങ്ങള്‍ വോട്ടുചെയ്യേണ്ടതെന്നും സിസോദിയ പറഞ്ഞു. 

'1.5 കോടി ജനങ്ങള്‍ ഇന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകുന്നു. അഴിമതി, ശുചീകരണ പ്രശ്‌നങ്ങള്‍, മാലിന്യനിക്ഷേപം, അഴിമതി, പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍, അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഡല്‍ഹിക്കുണ്ട്. വോട്ടുചെയ്യുന്നതിനുമുന്‍പ് ചിന്തിക്കണം. കഴിഞ്ഞ 15 വര്‍ഷമായി ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി ബിജെപി ഒന്നും ചെയ്തിട്ടില്ല. അവര്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ബിജെപിക്ക് ഉത്തരമില്ല. അതിനാലാണ് അവര്‍ നെഗറ്റീവ് ക്യാംപെയ്‌നുകള്‍ നടത്തുന്നത്'-മനീഷ് സിസോദിയ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

250 വാര്‍ഡുകളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ എട്ടുമണിക്കാണ് ആരംഭിച്ചത്. 1349 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 5.30-ന് വോട്ടെടുപ്പ് അവസാനിക്കും. ഡിസംബര്‍ ഏഴിനാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

Web Desk 2 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More