കോണ്‍ഗ്രസിനും ബിജെപിക്കും ഒരു അധ്യക്ഷന്‍ മതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രണ്ട് പേര്‍ക്കും ഒരേ ഭാഷയും ശൈലിയുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എൽഡിഎഫ് സർക്കാരിനെ വലിച്ചു താഴെയിടും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിനെതിരെ രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ.
ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിനെ ജനാധിപത്യ വിരുദ്ധ രീതിയിൽ വലിച്ചു താഴെയിടാൻ ഉപയോഗിച്ച ആയുധമായിരുന്നു വിമോചന സമരം എന്നതിന് കാലവും ചരിത്രവും സാക്ഷി. സർക്കാരിനെ വലിച്ചു താഴെ ഇടുന്നതും, വിമോചന സമരം നയിക്കുന്നതും അഭിമാനകരമായി ഇന്നും കരുതുന്ന രണ്ടു നേതാക്കന്മാർ. രണ്ടു പേർക്കും ഒരേ ഭാഷ, ഒരേ ശൈലി.
എന്തിനാണ് കേരളത്തിൽ ഇനി ബിജെപിക്കും കോൺഗ്രസിനും രണ്ടു അധ്യക്ഷൻമാർ? രണ്ടു പാർടിക്കും കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക