കള്ളപ്പണം വെളുപ്പിക്കല്‍; ചാർമി കൗറിനെയും പുരി ജഗന്നാഥിനെയും ചോദ്യം ചെയ്തു

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ചാര്‍മി കൗറിനെയും സംവിധായകന്‍ പുരി ജഗന്നാഥിനെയും ഇ ഡി ചോദ്യം ചെയ്തു. വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പച്ച 'ലൈഗർ' സിനിമയിലൂടെ ഇരുവരും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഫെമ നിയമം ലംഘിച്ചുവെന്നാരോപിച്ച് ഒരാഴ്ച മുമ്പ് ഇരുവർക്കും ഇ ഡി നോട്ടീസ് നൽകിയിരുന്നു. സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ബക്കാ ജൂഡ്‌സണ്‍ നല്‍കിയ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് ചാര്‍മി കൗറും പുരി ജഗന്നാഥും. ഇരുവരെയും 12 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. 

'ലൈഗറി'ൽ നിക്ഷേപിച്ച പണം ആദ്യം ദുബായിലേക്ക് അയച്ചുവെന്നും അവിടെനിന്ന് പണം തിരികെ നൽകി സിനിമ നിർമ്മിക്കാൻ വിനിയോഗിച്ചതായും ഇഡി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കേസിൽ ജനപ്രിയനായ ഒരു രാഷ്ട്രീയ നേതാവിന് പങ്കുണ്ടെന്ന് ഇഡി സംശയിക്കുന്നതായും റിപ്പോർട്ടുണ്ട്. ചിത്രത്തിന്റെ പരാജയത്തെ ചൊല്ലി ലൈഗര്‍ സിനിമയുടെ വിതരണക്കാരും നിർമ്മാതാക്കളും തമ്മിൽ തർക്കമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2017ല്‍ സ്‌റ്റേറ്റ് എക്‌സൈസ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രജിസ്റ്റര്‍ ചെയ്ത, മയക്കുമരുന്ന് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന ആരോപണത്തെക്കുറിച്ച് 2021ല്‍ പുരി ജഗന്നാഥും ചാര്‍മിയും ഉള്‍പ്പെടെ നിരവധി സിനിമാക്കാരെ ഇഡി ചോദ്യം ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വൻ പ്രതീക്ഷകളോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ലൈഗര്‍. വിജയ് ദേവെരകൊണ്ടയുടെ പാൻ ചിത്രമായി രാജ്യമൊട്ടാകെ കൊട്ടിഘോഷിക്കപ്പെട്ടിരുന്ന ലൈഗര്‍ തിയറ്ററുകളില്‍ പരാജയമായിരുന്നു. 100 കോടിയലിധകം ബജറ്റിലായിരുന്നു ചിത്രം നിര്‍മിച്ചത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രം തിയറ്ററുകളില്‍ എത്തുംമുന്നേ തന്നെ പാട്ടുകള്‍ വൻ ഹിറ്റായി മാറിയിരുന്നു. യാഷ് രാജ് ഫിലിംസായിരുന്നു ചിത്രത്തിന്റെ വിതരണം.

Contact the author

Web Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More