ആദ്യമായി മകള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ട് കിം ജോങ് ഉന്‍

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കുടുംബാംഗങ്ങളുമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുക വളരെ വിരളമായ കാഴ്ച്ചയാണ്. ഭാര്യ റി ജോള്‍ ജുവുമായി ചിലപ്പോഴെങ്കിലും പൊതുവേദികളിലെത്താറുണ്ടെങ്കിലും അദ്ദേഹത്തിന്റെ മക്കളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. കിമ്മിന് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഉളളതെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ മകളുടെ കൈപിടിച്ച് കിം ജോങ് ഉന്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരിക്കുകയാണ്.

യുഎസില്‍വരെ ആക്രമണം നടത്താന്‍ ശേഷിയുളള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഇന്നലെ ജപ്പാന്റെ അധീനതയിലുളള സമുദ്രമേഖലയില്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഇതിനുസാക്ഷ്യംവഹിക്കാന്‍ കിം എത്തിയത് മകള്‍ക്കൊപ്പമാണ്. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ചിത്രം പുറത്തുവിട്ടത്. വെളുത്ത പഫര്‍ ജാക്കറ്റ് ധരിച്ച് പിതാവിന്റെ കൈപിടിച്ചുനില്‍ക്കുന്ന കുട്ടിയുടെ ചിത്രം വൈറലാണ്. എന്നാല്‍ മകളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പന്ത്രണ്ടോ പതിമൂന്നോ വയസാണ് കിമ്മിന്റെ മകള്‍ക്കെന്നും ജു എ എന്നാണ് മകളുടെ പേരെന്നും യുഎസ് ആസ്ഥാനമായ സിംസ്റ്റണ്‍ സെന്ററിലെ ഉത്തര കൊറിയന്‍ വിഷയ വിദഗ്ദന്‍ മൈക്കള്‍ മാഡന്‍ പറഞ്ഞു. കിമ്മിന്റെ സഹോദരിയെപ്പോലെ അണിയറയില്‍നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാനോ ഭരണതലപ്പത്ത് പ്രവര്‍ത്തിക്കാനോ ജു എയ്ക്ക് പരിശീലനം നല്‍കുമെന്നാണ്  മകളെ പരിചയപ്പെടുത്തിയതിലൂടെ വ്യക്തമാകുന്നതെന്നും മാഡന്‍ പറഞ്ഞു. ആരാണ് കിമ്മിന്റെ പിന്‍ഗാമിയാവുക എന്ന വിവരം ഉത്തരകൊറിയ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More