വോട്ടര്‍ പട്ടികയിലെ കൃത്രിമം: അന്വേഷണം ആവശ്യപ്പെട്ട് അഖിലേഷ് യാദവ്

ലഖ്നൌ: ഉത്തര്‍പ്രദേശില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി സമാജ് വാദി നേതാവ് അഖിലേഷ് യാദവ്. സമാജ് വാദിപാര്‍ട്ടിയെ പിന്തുണയ്ക്കുന്ന നിരവധി ആളുകളെ വോട്ടര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയെന്നാണ്‌ അഖിലേഷ് യാദവ് ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിച്ചുവെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അന്വേഷണം നടത്തുമ്പോള്‍ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ഒരാളെ ഉള്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്ത  സമാജ് വാദി പ്രവര്‍ത്തകരുടെ ലിസ്റ്റും ലഖ്‌നൗവിലെ ചീഫ് ഇലക്ടറൽ ഓഫീസർ, ന്യൂഡൽഹി ചീഫ് ഇലക്ഷൻ കമ്മീഷണർ എന്നിവർക്ക് നൽകിയ പരാതികളുടെ ഫോട്ടോകോപ്പിയും മാധ്യമ റിപ്പോർട്ടുകളും ചേര്‍ത്ത് ഇമെയിൽ വഴിയാണ് അഖിലേഷ് യാദവ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചത്. ജനങ്ങളുടെ വോട്ട് നഷ്‌ടപ്പെടുത്തുന്നതിനെക്കുറിച്ച് വിവിധ ജില്ലകളിൽ നിന്നുള്ള മാധ്യമ റിപ്പോർട്ടുകളില്‍ നിന്നും ലഭിച്ച വിവരങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 15 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More