കളക്ടര്‍ കൃഷ്ണ തേജ വിളിച്ചു; വിദ്യാര്‍ത്ഥിനിയുടെ മുഴുവന്‍ പഠനച്ചെലവും ഏറ്റെടുത്ത് നടന്‍ അല്ലു അര്‍ജ്ജുന്‍

മലയാളി വിദ്യാര്‍ത്ഥിനിയുടെ മുഴുവന്‍ പഠനച്ചെലവുകളും ഏറ്റെടുത്ത് തെലുങ്ക് നടന്‍ അല്ലു അര്‍ജ്ജുന്‍. ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് അല്ലു വിദ്യാര്‍ത്ഥിനിയുടെ പഠനച്ചെലവുകള്‍ ഏറ്റെടുത്തത്. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെ കൃഷ്ണ തേജ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്ലസ് ടുവില്‍ 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും കൊവിഡ് ബാധിച്ച് പിതാവ് മരിച്ചതോടെ തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തലിലുളള സങ്കടവുമായാണ് പെണ്‍കുട്ടി തന്നെ കാണാന്‍ വന്നതെന്നും വീ ഫോര്‍ ആലപ്പി പദ്ധതിയിലൂടെ കുട്ടിയെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും കളക്ടര്‍ പറയുന്നു. നടന്‍ അല്ലു അര്‍ജ്ജുനെ വിളിച്ച് കാര്യം പറഞ്ഞതോടെ അദ്ദേഹം നാലുവര്‍ഷത്തെയും ഹോസ്റ്റല്‍ ഫീ അടക്കമുളള എല്ലാ ചെലവുകളും ഏറ്റെടുക്കാന്‍ സന്നദ്ധനായെന്നും കുട്ടിക്ക് കറ്റാനം സെന്റ് തോമസ് നഴ്‌സിംഗ് കോളേജില്‍ സീറ്റ് ലഭിച്ചെന്നും കൃഷ്ണ തേജ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കൃഷ്ണ തേജയുടെ കുറിപ്പ്‌

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആലപ്പുഴ സ്വദേശിനിയായ ഒരു മോള്‍ എന്നെ കാണാനായി എത്തിയത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് എത്തിയത്. ഈ കുട്ടിയുടെ പിതാവ് 2021-ല്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നോട്ടുള്ള ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. 

ഈ മോളുടെ കണ്ണുകളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും എനിക്ക് കാണാനായി. അതിനാൽ വീആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി ഈ കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാൻ ഞങ്ങൾ തീരുമാനിച്ചു. 

നഴ്‌സ് ആകാനാണ് ആഗ്രഹമെന്നാണ് മോൾ എന്നോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്‌മെന്റ് സീറ്റിലെങ്കിലും ഈ മോള്‍ക്ക് തുടര്‍ പഠനം ഉറപ്പാക്കണം. അതിനായി വിവിധ കോളേജുകളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ സീറ്റ് ലഭിച്ചു.

നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്‌പോണ്‍സര്‍ വേണമെന്നതായിരുന്നു രണ്ടാമത്തെ കടമ്പ. അതിനായി നമ്മുടെ എല്ലാവരുടേയും പ്രിയങ്കരനായ ചലച്ചിത്ര താരം ശ്രീ. അല്ലു അർജ്ജുനെ വിളിക്കുകയും കേട്ട പാടെ തന്നെ ഒരു വർഷത്തെയല്ല മറിച്ച് നാല് വർഷത്തേക്കുമുള്ള ഹോസ്റ്റൽ ഫീ അടക്കമുള്ള മുഴുവൻ പഠന ചിലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ തന്നെ കഴിഞ്ഞ ദിവസം കോളേജില്‍ പോയി ഈ മോളെ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഉറപ്പാണ്, ഈ മോള്‍ നന്നായി പഠിച്ച് ഭാവിയില്‍ ഉമ്മയെയും അനിയനേയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുകയും ചെയ്യുന്ന നഴ്സായി മാറും. 

ഈ കുട്ടിക്ക് പഠിക്കാനാവശ്യമായ സഹായം ഒരുക്കി നല്‍കിയ സെൻറ് തോമസ് കോളേജ് അധികൃതര്‍, പഠനത്തിനായി മുഴുവൻ തുകയും നൽകി സഹായിക്കുന്ന ശ്രീ. അല്ലു അർജ്ജുന്‍, വീആര്‍ ഫോര്‍ ആലപ്പി പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍കുന്ന നിങ്ങൾ എല്ലാവര്‍ക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More
Web Desk 6 hours ago
Social Post

ടൈറ്റാനിക്കിലെ മെനു കാര്‍ഡ്‌

More
More
Web Desk 1 day ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

More
More
Web Desk 1 day ago
Social Post

ഒന്നരക്കോടിയ്ക്ക് സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ്‌ സ്വന്തമാക്കാം

More
More
Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More