ജയ്പൂര്‍: മഹാത്മാ ഗാന്ധിയുടെ രാജ്യത്തെ നയിക്കുന്നതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആഗോളതലത്തില്‍ ബഹുമാനം ലഭിക്കുന്നതെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
'നരേന്ദ്രമോദി വിദേശത്ത് പോകുമ്പോള്‍ അദ്ദേഹത്തിന് ഒരുപാട് ബഹുമാനം ലഭിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ, സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷത്തിലേറേ ആയിട്ടും ജനാധിപത്യം സജീവമായിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തിന് ആദരവ് ലഭിക്കുന്നത്'-അശോക് ഗെഹ്ലോട്ട് പറഞ്ഞു. പ്രധാനമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ഗെഹ്ലോട്ടിന്റെ പരാമര്‍ശം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോളേജുകളും സര്‍വ്വകലാശാലകളും തുറക്കുന്നതുമുതല്‍ ആരോഗ്യസംരക്ഷണം വരെ രാജസ്ഥാന് സര്‍ക്കാര്‍ ആദിവാസികള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഗെഹ്ലോട്ട് പ്രധാനമന്ത്രിയോട് പറഞ്ഞു. ചിരഞ്ജീവി ആരോഗ്യ പദ്ധതി രാജ്യത്തുടനീളം നടപ്പിലാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.