ലഡാക്കില്‍നിന്ന് ചൈനയെ തുരത്താന്‍ കഴിയാത്തവര്‍ കാര്‍ഗിലില്‍ എന്നെ തടയുന്നു- ഒമര്‍ അബ്ദുളള

ശ്രീനഗര്‍: താന്‍ കാര്‍ഗില്‍ സന്ദര്‍ശിക്കുന്നത് തടയാന്‍ ലഡാക്കിലെ അധികാരികള്‍ ശ്രമിച്ചുവെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുളള. ലഡാക്കില്‍നിന്ന് ചൈനയെ തുരത്താന്‍ കഴിയാത്തവരാണ് കാര്‍ഗിലില്‍ പ്രവേശിക്കുന്നതില്‍നിന്ന്  തന്നെ വിലക്കുന്നതെന്ന് ഒമര്‍ അബ്ദുളള പറഞ്ഞു. പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനോ ഡ്രാസിലെ ഡാക് ബംഗ്ലാവ് ഉപയോഗിക്കാനോ അനുമതി നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

'എന്നോട് ഇവിടേക്ക് പ്രവേശിക്കരുത് എന്ന് പറഞ്ഞു. ചൈന കിഴക്കന്‍ ലഡാക്കിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. നിങ്ങള്‍ക്ക് അവരെ തടയാന്‍ കഴിയുന്നില്ല. നിങ്ങള്‍ക്ക് അവരെ തിരിച്ചയക്കാനും കഴിയുന്നില്ല. ശ്രീനഗറില്‍നിന്ന് ഡ്രാസ് വഴി കാര്‍ഗിലിലേക്ക് പോവുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അല്ലാതെ ടൗണ്‍ പിടിച്ചടക്കുകയല്ല'-ഒമര്‍ അബ്ദുളള പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'ആറുവര്‍ഷം ഞാന്‍ ജമ്മുകശ്മീരിന്റെ മുഖ്യമന്ത്രിയായിരുന്നു. പക്ഷേ അവരെടുക്കുന്ന ചില തീരുമാനങ്ങള്‍ മനസിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. 2019 ഓഗസ്റ്റില്‍ അവര്‍ ലഡാക്കിനെയും ജമ്മു കശ്മീരിനെയും വേര്‍പെടുത്തി. അത് നമ്മുടെ ആവശ്യമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ നമ്മള്‍ അവിടെ പ്രവേശിക്കുന്നതിനെ എന്തിനാണ് അവര്‍ ഭയപ്പെടുന്നത്? ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകളായുളള ആത്മബന്ധം സാങ്കല്‍പ്പിക രേഖകള്‍ വരച്ച് വിച്ഛേദിക്കാനാവില്ല. ഞങ്ങളുടെ ബന്ധം വളരെ ശക്തമാണ്. ഈ വ്യാജ വരകള്‍ക്ക് അതിനെ ദുര്‍ബലപ്പെടുത്താനാവില്ല'-ഒമര്‍ അബ്ദുളള കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 19 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More